സന്തോഷത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും മറ്റൊരു പൊന്നോണം കൂടി വന്നെത്തിയിരിക്കുകയാണ്. പൂക്കൊട്ടകളും വട്ടികളുമായി പൂക്കളിറുക്കുന്നതിന്റെയും സാമ്പാറും പായസവുമടക്കവുമുള്ള സദ്യ ഒരുക്കുന്നതിന്റെയും തിരക്കിലാണ് മലയാളികള്‍. പുത്തന്‍ കോടിയുടുത്ത് പൂവൊക്കെ ചൂടി രാവിലെ മുതല്‍ തുടങ്ങുകയാണ് ഓണാഘോഷം. ഓണം മലയാളികള്‍ക്ക് വെറുമൊരു ആഘോഷം മാത്രമല്ല, ആവേശം കൂടിയാണ്. മുറ്റത്ത് പൂക്കളമിട്ട്, ഊഞ്ഞാല് കെട്ടി, സദ്യയൊക്കെ കഴിച്ച് സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ഈ ദിവസം കടന്ന് പോവുക.
ഓണം ഒരു വിശേഷ ദിവസത്തിന്റെ കഥ മാത്രമല്ല. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ ദിനവും, ഇനി വരുന്ന വര്‍ഷത്തേക്കുള്ള ഓര്‍മകള്‍ സ്വരുക്കൂട്ടാനുള്ള പ്രതീക്ഷയുടെ ദിനം കൂടിയാണ്. ക്ലബുകളിലും നാട്ടിലെ കൂട്ടങ്ങളിലുമായി നടക്കുന്ന ഓണാഘോ പരിപാടികളും കുടുംബങ്ങളുടെ ഒത്തുകൂടലുമെല്ലാം നടക്കുന്ന ദിവസം കൂടിയാണ് ഇന്ന്. മറ്റേത് വിശേ ദിവസത്തെക്കാളും മലയാളികള്‍ ഓണത്തിന് ഇത്തിരി മുന്‍തൂക്കം കൊടുക്കാറുണ്ട്.
മഹാബലി തന്റെ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണം എന്നാണ് ഐതീഹ്യം. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് എക്കാലത്തും മലയാളിയുടെ പോളിസി അതുകൊണ്ട് തന്നെ മറ്റേത് ദിവസം ആഘോഷിച്ചില്ലെങ്കിലും മഹാബലി നമ്മെ കാണാനെത്തുന്ന ഈ ദിവസം നമ്മള്‍ ആഘോഷിക്കാതിരിക്കില്ല. മലയാളികള്‍ ഓണം ആഘോഷിക്കുക കേരളത്തില്‍ മാത്രമല്ല. എവിടെ മലയാളിയുണ്ടോ അവിടെയെല്ലാം ഓണവുമുണ്ട്.
ആഘോഷത്തിന്റെയും ആവേശത്തിന്റെയും ദിവസം മാത്രമല്ല, വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. പഞ്ഞ മാസത്തിന്റെ വറുതിയില്‍ നിന്ന് വിളവെടുപ്പിന്റെ സമൃദ്ധിയിലേക്കുള്ള കാല്‍വയ്പ്പ്. പാടത്തില്‍ വിളഞ്ഞ് നില്‍ക്കുന്ന നെല്ല് കൊയ്യുന്ന തിരക്ക് ഒരു വശത്ത് നടക്കുമ്പോള്‍ കൊയ്ത്ത് കഴിഞ്ഞ പാടങ്ങള്‍ അടുത്ത വിത്തിനായി കാത്തിരിക്കും. അത്തത്തിന് ആരംഭിച്ച ഓണാഘോഷങ്ങള്‍ അവസാനിക്കുന്നത് ചതയത്തിനാണ്. അത്തത്തിന് തുടങ്ങിയ ആഘോഷങ്ങള്‍ ചതയം വരെ നീളുമ്പോള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് തിരുവോണം. ഏവര്‍ക്കും സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍. Admin Panel. Timesofwayanad.com