കൽപ്പറ്റ : കിർത്താഡ്സും കേരള മഹിളാ സമഖ്യ സൊസൈറ്റിയും വയനാട് ജില്ലയിലെ പണിയ ഗോത്ര വർഗ്ഗ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി നടത്തുന്ന മൊട്ടത്തിക്കൂട്ട പദ്ധതിയുടെ ജില്ലാ തല കൺസൾറ്റേഷൻ മീറ്റിംങ്ങ് കൽപറ്റ മിനി കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. കൽപറ്റ മിനി കോൺഫറൻസ് ഹാളിൽ ബഹു : ജില്ലാ കളക്ടർ dr. മേഘശ്രീ ഐ എ എസ് ന്റെ അദ്ധ്യക്ഷതയിൽ നടന്നു പണിയ വിഭാഗത്തിലെ പെൺകുട്ടികളുടെ സമഗ്ര മുന്നേറ്റത്തിനായി നടപ്പിലാക്കുന്ന ഇത്തരം ശാക്തീകരണ പദ്ധതികൾ ഏറെ മാതൃകാപരമാണെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ നാടിന് വലിയ കരുത്താണ് പകരുന്നത്. പദ്ധതിയുടെ വിജയത്തിനായി കിർത്താഡ്‌സ്, കേരള മഹിളാ സമഖ്യ സൊസൈറ്റി എന്നീ സംഘടനകൾ നടത്തുന്ന സജീവമായ ഇടപെടലുകളെ കളക്ടർ പ്രശംസിച്ചു. പദ്ധതിയുടെ പൂർണ്ണ വിജയത്തിനായി എല്ലാ സർക്കാർ വകുപ്പുകളുടെയും സുശക്തമായ ഏകോപനവും സഹകരണവും അനിവാര്യമാണെന്നും കളക്ടർ കൂട്ടിച്ചേർത്തു
കേരള മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ശ്രീമതി രമ ദേവി എൽ സ്വാഗതം പറഞ്ഞു. കേരള മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് കൺസൾടെന്റ് ബോബി ജോസഫ് മൊട്ടത്തിക്കൂട്ട പദ്ധതി വിശകലന പ്രസന്റേഷൻ അവതരിപ്പിച്ചു.ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസർ കൽപറ്റ ജി പ്രമോദ്, ടി ഡി ഒ മാനന്തവാടി മജീദ് എം ,എ എസ് ഐ വുമൺ സെൽ ജാൻസി ജോസ്, ഡി എൽ എസ് എ പ്രീത പി ആർ,ഡി എം ഒ വയനാട് സുന്ദരൻ വി,സൈക്യാട്രിസ്റ്റ് സോഷ്യൽ വർക്കർ ആശ പോൾ, എസ് എസ് കെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ അനിൽകുമാർ വി, ഡി സി പി ഒ പ്രൊട്ടക്ഷൻ ഓഫീസർ ഐ സി മാജേഷ് രാമൻ, CWC മെമ്പർ സാനിയ,ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസർ വയനാട്,എക്സൈസ് ഇൻസ്‌പെക്ടർ ഇ സി ഒ കൽപറ്റ ശശി കെ,കേരള സ്റ്റേറ്റ് ഐ ടി മിഷൻ വയനാട് ശ്രീലത ഒ ടി,കേരള മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ശ്രീമതി രമ ദേവി എൽ,കേരള മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് കൺസൾടെന്റ് ബോബി ജോസഫ്, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കേരള മഹിളാ സമഖ്യ സൊസൈറ്റി വയനാട് അംബിക വി ഡി, ജില്ലാ റിസോഴ്‌സ് പേഴ്‌സണൽ കേരള മഹിളാ സമഖ്യ സൊസൈറ്റി വയനാട് രമ്യ വി ആർ, മൊട്ടത്തിക്കൂട്ട പ്രോഗ്രാം കോ ഓർഡിനേറ്റർ അനുശ്രീ രാജീവ് കേരള മഹിളാ സൊസൈറ്റി വയനാട് സേവിനി മാർ, ജില്ലാ ഓഫീസ് സ്റ്റാഫ് എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു. മൊട്ടത്തിക്കുട്ടാ പ്രോഗ്രാം കോ ഓർഡിനേറ്റർ കുമാരി അനുശ്രീ രാജീവ് നന്ദി പറഞ്ഞു





