പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയിലായിരുന്ന യുവതിയെ ഇന്‍ജക്ഷന്‍ ചെയ്തു കൊലപ്പെടുത്താന്‍ ശ്രമിച്ച നഴ്സ് വേഷത്തിലെത്തിയ യുവതി പിടിയില്‍. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷയെ (25)യാണ് അറസ്റ്റു ചെയ്തത്. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെ കൊല്ലാനാണു ശ്രമിച്ചത്. സ്നേഹയുടെ ഭര്‍ത്താവ് അരുണിനെ സ്വന്തമാക്കാനാണ് കൊലപാതക ശ്രമമെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിവാഹിതയായ അനുഷയുടെ ഭര്‍ത്താവ് വിദേശത്താണ്.






