മുള്ളൻകൊല്ലി : കഴിഞ്ഞദിവസം കോളേജ് കുട്ടികൾ മയക്കുമരുന്ന് കഴിച്ച വീഡിയോ വൈറലായിരുന്നു. അതേ സ്ഥലമായ മരക്കടവ് തോണിക്കടവിൽ നിന്നും 700 ഗ്രാം കഞ്ചാവുമായി അഷാദുൾ അസ്ലാം(27) എന്ന അതിഥി തൊഴിലാളി അറസ്റ്റിൽ. എക്സൈസ് വാഹനം തലങ്ങും വിലങ്ങും ഓടുന്നതല്ലാതെ കേസുകൾ ഉണ്ടാക്കാൻ മിനക്കെടുന്നില്ല എന്ന് ജനങ്ങൾക്കിടയിൽ സംസാരമുണ്ട്. പോലീസിന്റെയും എക്സൈസിന്റെയും വേണ്ടുന്ന ശ്രദ്ധ കൂടുതൽ പതിപ്പിച്ചാൽ മാത്രമേ മയക്കുമരുന്ന് മാഫിയയെ വരുത്തിയിലാക്കാൻ കഴിയുകയുള്ളൂ. കഴിഞ്ഞദിവസം എസ് പി അടക്കമുള്ളവർ ഈ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. 700 ഗ്രാം കഞ്ചാവ് അടക്കം അതിഥി തൊഴിലാളിയെ പിടികൂടാൻ പുൽപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ സാജൻ പിജിയുടെ നേതൃത്വത്തിൽ സുജിത്ത്, ബീനേഷ്, ദിനേശ്, അസീസ്, അഖിൽ എന്നീ പോലീസുകാരും ഒപ്പമു,ണ്ടായിരുന്നു






