പുൽപ്പള്ളി – ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പുൽപ്പള്ളി പെരിക്കല്ലൂർ കടവ്, മരക്കടവ് തുടങ്ങിയ അതിർത്തിഭാഗങ്ങളിൽ എക്സൈസിന്റെ പരിശോധന ശക്തമാക്കിയതിനെ തുടർന്ന് 15/08/23 ന് രാത്രി 8.30 മണിക്ക്പെരിക്കല്ലൂർ കടവ് ഭാഗത്ത് കേരള എക്സൈസ് മൊബെൽ ഇന്റർ വെൻഷൻ യൂണിറ്റ് പാർട്ടിയും ( KEMU ) സു. ബത്തേരി റെയിഞ്ച് പാർട്ടിയും സംയുക്ത പരിശോധന നടത്തിയതിൽ അര കിലോ കഞ്ചാവുമായി കൽപ്പറ്റ മുണ്ടേരി കോളനി സ്വദേശി അഭിലാഷ് .എം വയസ് 22/ 2023 , S/o മണി എന്നയാളെ പിടികൂടി NDPS കേസെടുത്തു. കബനി പുഴ കടന്ന് കർണ്ണാടകയിലെ ബൈര കുപ്പ, മച്ചൂർ ഭാഗങ്ങളിൽ പോയി കഞ്ചാവ് വാങ്ങി സുഹൃത്തുക്കളോടൊപ്പം മുണ്ടേരി ടൗണിലും കോളനി പ്രദേശത്തും ചെറിയ പൊതികളാക്കി വിൽപ്പന നടത്തുന്നയാളാണ് പിടിയിലായത്. പ്രതിയേയും തൊണ്ടിമുതലുകളും സു. ബത്തേരി റെയിഞ്ചിൽ എത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു.






