മാനന്തവാടി ബ്ലോക്ക് പഞ്ചായത്തു പേരിയ ബ്ലോക്ക് മെമ്പർ സൽമ മോയി ഇലക്ഷൻ സമയത്തു പേരിയയിലെ യുവാക്കൾക്ക് നൽകിയ വാക്കു പാലിച്ചു.പേര്യക്കാരുടെ ചിരകാല സ്വപ്നമായ പൊതു കളിസ്ഥലം ബ്ലോക്ക് മെമ്പർ ആയി മൂന്നു വർഷം തികയുമ്പോഴേക്കും സ്ഥലമെടുപ്പിനുള്ള നടപടികൾ പൂർത്തിയായി.വയനാട് ജില്ലാ WMO യുടെ ജനറൽ സെക്രട്ടറിയും മുസ്ലിംലീഗ് സെക്രട്ടറിയേറ്റ് മെംബറുമായ മർഹൂം MA .മുഹമ്മദ് ജമാൽ സാഹിബിൻ്റെ നാമദേയത്തിൽ ദുബൈയിൽ ബിസിനസ്സ്കാരനും സാമൂഹ്യ പ്രവർത്തകനുമായ കെ പി മുഹമ്മദ് പേരോട്
(മാനേജിംഗ് ഡയറക്ടർ കെപി ഗ്രൂപ്പ് ഇന്റർനാഷണലും പ്രസിഡന്റ് ഡബ്ല്യുഎംഒ ദുബായ് ചാപ്റ്റർ) പേര്യ മുസ്ലിം ലീഗ് കമ്മറ്റിയുടെ പേരിൽ സ്ഥലം വിലക്ക് വാങ്ങിനൽകി സ്ഥലത്തിൻ്റെ എഗ്രിമെൻ്റ് വയനാട് ജില്ലാ വനിതാ ലീഗ് സെക്രട്ടറിയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി: സൽമാമോയിക്ക് KP മുഹമ്മദ് സാഹിബ് കൈമാറി. യൂത്ത് ലീഗ് ദേശീയ അസി: സെക്രട്ടറി സി.കെ സുബൈർ സാഹിബ്.അഷ്റഫ് അമ്പിലാതി, റഫീഖ് കൈപ്പാണി എന്നിവർ പങ്കെടുത്തു….






