മാനന്തവാടി:വയനാട് തിരുനെല്ലി അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു ; 9 പേർക്ക് പരിക്ക്. ജൽജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
അസം സ്വദേശി ജമാൽ (35) ആണ് മരിച്ചത്.
പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ജമാലിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി






