അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ 17 ഏക്കർ ഭാഗത്ത് ബഹു:നോർത്തേൺ സർക്കിൾ CCF ശ്രീമതി. ദീപ IFS, സൗത്ത് വയനാട് ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ ശ്രീമതി.ഷജ്ന കരീം, ചെതലത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ.അബ്ദുൾ സമദ് എന്നവരുടെ നേതൃത്വത്തിൽ ചെതലത്ത് റേഞ്ച്, കൽപ്പറ്റ റെയ്ഞ്ച്, മേപ്പാടി റെയ്ഞ്ച്കളിലെ വനിതാ വനപാലകരും സംയുക്തമായി ബ്രഷ് വുഡ് ചെക്ക് ഡാം നിർമിച്ചു.
വന്യജീവികൾക്ക് ദാഹജലത്തിനും കനത്ത വേനൽ ചൂടിൽ നിന്നും രക്ഷ നേടാനും നീർച്ചാലുകൾ തേടി വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയുക എന്ന ഉദ്ദേശത്തിൽ CCF ദീപ മാഡം പ്രത്യേക താല്പര്യം എടുത്തു വിവിധ റെയ്ഞ്ചുകളിലെ വനിതാ വനപാലകരുടെ കൂട്ടായ്മയിൽ ഒരു ചെക്ക് ഡാം രൂപം കൊണ്ടത്.ദീപ മാഡത്തിനും ഷജ്ന മാഡത്തിനും ചെദലെത് റേഞ്ച് പ്രത്യേക നന്ദി അറിയിച്ചു






