• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

സിഎഎ പിന്‍വലിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ല; ദേശസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് അമിത് ഷാ

Sidhik Keloth by Sidhik Keloth
March 14, 2024
in NEWS
0
സിഎഎ പിന്‍വലിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ല; ദേശസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് അമിത് ഷാ
0
SHARES
0
VIEWS
Share on FacebookShare on Twitter

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഷാ പറഞ്ഞു. ‘സിഎഎ ഒരിക്കലും പിന്‍വലിക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ പരമാധികാര തീരുമാനമാണ്, അതില്‍ ഞങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല’ – അമിത് ഷാ പറഞ്ഞു.

പൗരത്വഭേഗഗതി നിയമം നടപ്പാക്കുന്നതില്‍ ന്യൂനപക്ഷങ്ങളോ മറ്റ് ഏതെങ്കിലും വിഭാഗങ്ങളോ ഭയപ്പെടേണ്ടതില്ല. കാരണം ആരുടെയും പൗരത്വം എടുത്തുകളയാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാര്‍സി അഭയാര്‍ഥികള്‍ക്കും അവകാശങ്ങളും പൗരത്വവും നല്‍കാന്‍ മാത്രമാണ് സിഎഎ, ഷാ പറഞ്ഞു.

പ്രതിപക്ഷത്തിന് മറ്റ് പണിയൊന്നുമില്ലാത്തതിനാലാണ് ഇത് വോട്ട് ബാങ്ക് കണക്കാക്കിയാണെന്ന് അവര്‍ പറയുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും അവര്‍ പറഞ്ഞത് ഈ ഒരു കാരണമാണ്. ആര്‍ട്ടിക്കിള്‍ 370 നീക്കുമെന്ന് 1950 മുതല്‍ പറയുന്നതാണെന്നും അമിത് ഷാ പറഞ്ഞു. ഒവൈസി, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്‌രിവാള്‍, മമത ബാനര്‍ജി എന്നിവരുള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇത് സംബന്ധിച്ച് നുണകളുടെ രാഷ്ട്രീയമാണ് പറയുന്നത്.

കേരള, തമിഴ്നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് പൗരത്വഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാവില്ല. ഇത് കേന്ദ്രസര്‍ക്കാരിന്റെ വിഷയമാണ്. സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പായതുകൊണ്ട് പ്രീണനരാഷ്ട്രീയത്തിനായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു

Previous Post

ആധാർ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം വ്യാഴാഴ്ച വരെ മാത്രം

Next Post

കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്‌കൂളുകള്‍ രണ്ടാഴ്ചയ്ക്കുള്ളിൽ മാനന്തവാടിയിലും

Sidhik Keloth

Sidhik Keloth

Next Post
കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്‌കൂളുകള്‍ രണ്ടാഴ്ചയ്ക്കുള്ളിൽ മാനന്തവാടിയിലും

കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്‌കൂളുകള്‍ രണ്ടാഴ്ചയ്ക്കുള്ളിൽ മാനന്തവാടിയിലും

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON