• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

കെ.എസ്.ആർ.ടി.സി സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ,പിഴ

Sidhik Keloth by Sidhik Keloth
April 8, 2024
in NEWS
0
കെ.എസ്.ആർ.ടി.സി സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ,പിഴ
0
SHARES
0
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസ് ജീവനക്കാർക്കിനി പിഴകള​ുടെ കാലം. ബസ് സ്റ്റോപ്പിൽ നിർത്തി ആളെക്കയറ്റിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തും. യാത്രക്കാർ ആവശ്യപ്പെട്ടിട്ട് സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിൽ 500 രൂപയാകും പിഴ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. തുടർന്നും പരാതിയുണ്ടായാൽ സ്ഥലമാറ്റവും സസ്പെൻഷനും ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുംയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാർക്കെതിരേയുള്ള പരാതികളിൽ ശിക്ഷ വേഗത്തിലാക്കാൻ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകിക്കൊണ്ടാണ് കെ.എസ്.ആർ.ടി.സി. ഉത്തരവിറക്കി. ജില്ലതല ഓഫീസുകൾ നിർത്തലാക്കിയതിനെത്തുടർന്നാണ് പുതിയ ക്രമീകരണം.യാത്രക്കാരോട് മോശമായി പെരുമാറിയാൽ 500 രൂപയാണ് ശിക്ഷ. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഡ്യൂട്ടിക്കിടയിൽ കണ്ടക്ടർ ഉറങ്ങിയാൽ 1000 രൂപയാണ് പിഴ. അംഗീകൃത സ്റ്റോപ്പുകൾ ഒഴിവാക്കി മറ്റു റോഡുകളിലൂടെ യാത്ര തുടരുക, സർവീസ് റോഡുകൾ ഒഴിവാക്കി യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കും 1000 രൂപ പിഴ ചുമത്തും. ഭയപ്പെടുത്തുന്ന വിധത്തിൽ അലക്ഷ്യമായി ബസ് ഓടിക്കുക, റിസർവേഷൻ ചെയ്ത യാത്രക്കാർക്ക് കൃത്യമായ വിവരം നൽകാതിരിക്കുക, തുടങ്ങിയ ക്രമക്കേടുകർക്ക് 500 രൂപ പിഴ ഈടാക്കും.ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര ഒഴിവാക്കാൻ പരിശോധന കടുപ്പിക്കും. ടിക്കറ്റ് നൽകിയിട്ടില്ലെങ്കിൽ ബസിലെ യാത്രക്കാരുടെ എണ്ണത്തിന് അനുപാതികമായി കണ്ടക്ടർക്കുള്ള ശിക്ഷ ഉയരും. 30 യാത്രക്കാർ ബസിലുള്ളപ്പോഴാണ് ഒരാൾക്ക് ടിക്കറ്റ് നൽകാൻ വിട്ടുപോയതെങ്കിൽ 5000 രൂപയാണ് പിഴ. 47 യാത്രക്കാരുള്ളപ്പോഴാണെങ്കിൽ 3000 രൂപയും 65 യാത്രക്കാർവരെ ബസിലുണ്ടെങ്കിൽ 2000 രൂപയും കണ്ടക്ടറിൽനിന്നും ഈടാക്കും. 65-ൽ കൂടുതൽ യാത്രക്കാരുള്ള ബസിലാണ് വീഴ്ച സംഭവിച്ചതെങ്കതിൽ 1000 രൂപയാണ് പിഴ. അരടിക്കറ്റ് നൽകാൻ വിട്ടുപോയാലും 1000 രൂപ പിഴ ചുമത്തും. 20-ൽ താഴെ യാത്രക്കാരുള്ളപ്പോഴാണ് ടിക്കറ്റ് നൽകുന്നതിൽ പിഴവ് സംഭവിച്ചിട്ടുള്ളതെങ്കിൽ വകുപ്പുതല ശിക്ഷാ നടപടിയുണ്ടാകും. ശമ്പളം കൃത്യമായി നൽകാത്ത കോർപ്പറേഷൻ ശിക്ഷാനടപടികൾ കടുപ്പിക്കുന്നതിൽ ജീവനക്കാർക്കിടയിൽ അമർഷമുണ്ട്. നിയമലംഘനങ്ങൾ യാത്രക്കാർക്ക് മൊബൈലിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപ്പിക്കാം. ഇതിൽ കർശന നടപടിയുണ്ടാകും. നേരിട്ടും, ഇ-മെയിലിലും വാട്‌സാപ്പിലും കൺട്രോൾ റൂമിലെ ഫോൺ നമ്പറുകളിലും പരാതിപ്പെടാം.

Previous Post

നവജാതശിശുകൾക്ക് നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ; ഡൽഹിയില്‍ കുട്ടികളെ കടത്തുന്ന റാക്കറ്റ് സജീവം, അന്വേഷണം ഊർജിതമാക്കി സിബിഐ

Next Post

ഭാര്യയേയും ഭാര്യാമാതാവിനേയുംബന്ധുവിനെയും ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം;കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ അവശനിലയില്‍ കണ്ടെത്തി

Sidhik Keloth

Stay Connected test

  • 87.1k Followers
  • 24k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON