മദ്യപിച്ച് ജോലിക്ക് ഹാജരായ നൂറ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എതിരെ നടപടി.74 സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും താത്ക്കാലിക ജീവനക്കാരായ 26 പേരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.കെഎസ്ആര്‍ടിസിയുടെ 60 യൂണിറ്റുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ 15 വരെ നടത്തിയ പരിശോധനയിലാണു ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തല്‍, ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതുമായ 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് 60 യൂണിറ്റുകളിലായി 1 സ്റ്റേഷന്‍ മാസ്റ്റര്‍, 2 വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, 1 സെക്യൂരിറ്റി സര്‍ജന്റ്, 9 സ്ഥിരം മെക്കാനിക്ക്, 1 ബദലി മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടര്‍, 9 ബദലി കണ്ടക്ടര്‍,1 സ്വിഫ്റ്റ് കണ്ടക്ടര്‍, 39 സ്ഥിരം ഡ്രൈവര്‍, 10 ബദലി ഡ്രൈവര്‍, 5 സിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നിവര്‍ ഡ്യൂട്ടിക്കു മദ്യപിച്ച് എത്തിയതായി കണ്ടെത്തിയത്






