വാളാട്.മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേൽ കൃഷ്ണൻ അന്തരിച്ചു. 85 വയസ്സായിരുന്നു. അർബുദ ബാധിതനായി തിരുവനന്തപുരം ആർ സി സി യിൽ ചികിത്സയിലിരിക്കെ
യാണ് അന്ത്യം.
തൊടുപുഴ ഇടമറുകിലെ കുന്നേൽ കുടുംബാംഗമായ കൃഷ്ണൻ 1948ലാണ് വയനാട്ടിൽ മാനന്തവാടി ക്കടുത്ത് വളാട്ടെ ത്തുന്നത്. മാനന്തവാടി ഹൈസ്കൂൾ പഠനകാലത്ത്
കെ എസ്എഫിൽ ചേർന്ന് സഖാവ് എ വർഗിസിനൊപ്പം പ്രവർത്തിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലും അംഗമായി. സി പി എ (എം) പിളർന്നപ്പോൾ നക്സൽബാരി പക്ഷത്ത് നിലയുറപ്പിച്ച കൃഷണൻ അന്ത്യംവരെ അതേ രാഷ്ട്രീയ പാത പിന്തുടർന്നു.
അടിയന്തരാവസ്ഥയിലും തുടർന്നും സംസ്ഥാനത്ത് നടന്ന നക്സലെറ്റ് പ്രക്ഷോഭങ്ങളിൽ കൃഷ്ണൻ നേതൃപരമായ പങ്ക് വഹിച്ചു. കായണ്ണ പോലീസ് സ്റ്റേഷൻ അക്രമണം മുതലുള്ള വിപ്ലവ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്ത അദ്ദേഹം ജയിൽവാസവും അനുഭവിച്ചു. വയനാട്ടിൽ ഉൾപ്പെടെ ഇക്കാലത്ത് അരങ്ങേറിയ ജനകീയ സമരങ്ങളിലെല്ലാം സജീവമായി നില കൊണ്ടു.
സി പി ഐ (എം എൽ) റെഡ് ഫ്ലാഗിൻ്റെ സംസാന കൗൺസിലിൽ ക്ഷണിതാവായിരുന്നു മരിക്കുമ്പോഴും അദ്ദേഹം. വർഗീസ് സ്മാരക ട്രസ്റ്റിൻ്റെ ട്രഷററായും കൃഷ്ണൻ ചുമതല വഹിക്കുന്നു.
കനകയാണ് ഭാര്യ. അജിത് കുമാർ, അനൂപ് കുമാർ, അരുൺ കുമാർ ,അനിഷ , അനീഷ് എന്നിവർമക്കളാണ്.






