• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

Iവയനാടൻ റോബസ്റ്റ കാപ്പി ഡെന്മാർക്കിലെ ലോക കാപ്പി കോൺഫറൻസിൽ

Sidhik Keloth by Sidhik Keloth
June 29, 2024
in NEWS
0
Iവയനാടൻ റോബസ്റ്റ കാപ്പി ഡെന്മാർക്കിലെ ലോക കാപ്പി കോൺഫറൻസിൽ
0
SHARES
0
VIEWS
Share on FacebookShare on Twitter

കല്പറ്റ: ഡെന്മാർക്കിലെ കോപ്പൻഹെഗിൽ ജൂൺ 27 മുതൽ 29 വരെ നടന്നുവരുന്ന പ്രസിദ്ധമായ ലോക കോഫി മേളയിൽ വയാടിൻ്റെ സ്വന്തം റോബസ്റ്റ കാപ്പി ആദ്യമായി ലോക കാപ്പി വിപണിക്ക് പരിചയപ്പെടുത്തുന്നു. വ്യവസായ വകുപ്പ്, പ്ലാൻ്റേഷൻ വകുപ്പ്, കിൻഫ്ര എന്നീ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി വയനാടൻ കാപ്പിയുടെ സമഗ്ര പുരോഗതിക്കായി സംസ്ഥാന സർക്കാർ രൂപം നൽകിയ പൊതുമേഖല കമ്പനിയായ കേരള കോഫി ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് വേൾഡ് ഓഫ് കോഫി കോൺഫറൻസിൽ പ്രദർശന സ്റ്റാളും കപ്പ് ടേസ്റ്റിങ്ങ് പ്രദർശനവും ഒരുക്കിയത്. കേരള ഡെവലപ്‌മെൻ്റ് ആൻ്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്‌) നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ടാണ് കേരള കോഫി ലിമിറ്റഡ് മുഖേന നടപ്പാക്കുന്നത്. വയനാടൻ കാപ്പിയുടെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനും സവിശേഷമായ വയനാടൻ റോബസ്റ്റ കാപ്പി പ്രത്യേക വാണിജ്യനാമത്തിൽ വിറ്റഴിക്കുന്നതിനും വേണ്ടിയാണ് കർഷക പങ്കാളിത്തത്തോടെ സമഗ്രമായ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.

കേരള കോഫി ലിമിറ്റഡ്, ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട്, കിൻഫ്ര, വയനാട് കോഫി ഗ്രോവേഴ്‌സ് അസ്സോസ്സിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ലോക കാപ്പി മേളയിൽ പ്രദർശന സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ ‘കോഫിയുടെ ഏഷ്യയിലെ പ്രഥമ വനിത’യെന്ന് അറിയപ്പെടുന്ന സുനാലിനി മേനോനാണ് വയനാടൻ റോബസ്റ്റ കാപ്പിയെ ലോക കാപ്പി വ്യാപാരികൾക്കും സാങ്കേതിക വിദഗ്ദ്ധർക്കും പരിയയപ്പെടുത്തിയത്. വയനാട് ഇന്ത്യൻ ഫൈൻ റോബസ്റ്റ കോഫി എന്ന വാണിജ്യനാമത്തിൽ ഉല്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നതിനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ നടന്നുവരുന്നു. സ്വദേശത്തും വിദേശത്തുമുള്ള സർവകലാശാലകളും അക്കാദമിക് വിദഗ്ദ്ധരും പദ്ധതിക്ക് പിന്തുണ നൽകിവരുന്നു.

കോഫി ബോർഡ് നടപ്പിലാക്കുന്ന നിങ്ങളുടെ കാപ്പിയെ അറിയുക എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട്ടിൽ നിന്നും 331 കാപ്പി സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനക്ക് വിധേയമാക്കി. ഇതിൽനിന്നും ഏറ്റവും മികച്ച 10 കാപ്പി സാമ്പിളുകളാണ് ലോക കാപ്പി വ്യാപാര മേളയിൽ പരിചയപ്പെടുത്തുന്നത്. ഇതോടൊപ്പം കാപ്പിയുടെ വിവിധ ഉല്പന്നങ്ങളുടെ പ്രദർശനവും രുചിച്ചുനോക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചെറുകിട കർഷകർ, വൻകിട കർഷകർ, വനിതാകർഷകർ, പട്ടികവർഗ്ഗ കർഷകൻ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 10 അംഗ ടീമാണ് ഡെന്മാർക്കിൽ എത്തിച്ചേർന്നത്. ഇതിൽ വനിത-പട്ടികവർഗ്ഗ കാപ്പികർഷകരെ സംസ്ഥാന സർക്കാർ സ്പോൻസർ ചെയ്തു. വേൾഡ് ഓഫ് കോഫി കോൺഫറൻസിൽ വയനാടൻ സ്റ്റാളിന് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്. ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട് മേധാവി ജി.ബാലഗോപാൽ ഐഎഎസ് (റിട്ട), മുൻ ഉപാസി ചെയർമാൻ ധർമരാജ് നരേന്ദ്രനാഥ്, വയനാട് കോഫി ഗ്രോവേഴ്‌സ് അസ്സോസ്സിയേഷൻ പ്രസിഡന്റ്റ് അനൂപ് പാലുകുന്ന് , കേരള കോഫി ലിമിറ്റഡ് സ്പെഷ്യൽ ഓഫീസർ ജീവ ആനന്ദ് എന്നിവരാണ് ടീമിന് നേതൃത്വം നൽകുന്നത്.

Previous Post

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഡിജിറ്റലാകുംഡിജിറ്റലൈസേഷന്‍ ഓഫ് ടൂറിസം ഡെസ്റ്റിനേഷന്‍സ്’ പദ്ധതിക്ക് തുടക്കമായി

Next Post

കുറുവദീപ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ് വയനാട്ടിലെ കുറുവ ദ്വീപിൽ ഇക്കോ ടൂറിസം ആവശ്യങ്ങൾക്കായുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കേരള ഹൈക്കോടതി നിർത്തിവച്ചു.

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON