• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം; കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി; കേരളത്തിലെ 131 വില്ലേജുകൾ പട്ടികയിൽ

Sidhik Keloth by Sidhik Keloth
August 3, 2024
in NEWS
0
പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം; കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി; കേരളത്തിലെ 131 വില്ലേജുകൾ പട്ടികയിൽ
0
SHARES
0
VIEWS
Share on FacebookShare on Twitter

പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. പശ്ചിമഘട്ടം ഉള്‍പ്പെടുന്ന കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായിട്ടാണ് കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കേരളത്തിലെ 131 വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ വയനാട്ടിലെ 13 വില്ലേജുകളും ഉള്‍പ്പെടും. 6 സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുക.
ഇതിനുമുന്നോടിയായാണ് ആറാം തവണയും കരട് വിജ്ഞാപനം പുറത്തിറക്കിയത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന ആറു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലും ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവയ്ക്ക് സമ്പൂര്‍ണ നിരോധനമുണ്ടായിരിക്കും.
വയനാട് മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശ്ശിലേരി, സുല്‍ത്താൻ ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നീ 13 വില്ലേജുകളാണ് പട്ടികയിലുള്ളത്.
എറണാകുളത്തെ കോതമംഗലം താലൂക്കിലെ കുട്ടംപുഴ, ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ 14 വില്ലേജുകളും ഇടുക്കി താലൂക്കിലെ 9 വില്ലേജുകളും പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകളും തൊടുപുഴ താലൂക്കിലെ രണ്ടു വില്ലേജുകളും ഉടുമ്പുംചോല താലൂക്കിലെ 18 വില്ലേജുകളും പട്ടികയിലുണ്ട്.ഇരിട്ടി താലൂക്കിലെ രണ്ടു വില്ലേജുകളും തലശ്ശേരി താലൂക്കിലെ ഒരു വില്ലേജും പത്തനാപുരം താലൂക്കിലെ രണ്ടു വില്ലേജുകളും പുനലൂര്‍ താലൂക്കിലെ ആറ് വില്ലേജുകളും പട്ടികയിലുണ്ട്.
കാഞ്ഞിരപ്പള്ളിയിലെ കൂട്ടിക്കൽ വില്ലേജ്, മീനച്ചിലിലെ മൂന്ന് വില്ലേജുകള്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ രണ്ട് വില്ലേജുകള്‍, താമരശ്ശേരിയിലെ ആറ് വില്ലേജുകള്‍, വടകരയിലെ രണ്ട് വില്ലേജുകള്‍, നിലമ്പൂരിലെ 11 വില്ലേജുകള്‍ ആലത്തൂരിലെ ഒരു വില്ലേജ്, അട്ടപ്പാടിയിലെ ആറ് വില്ലേജുകള്‍, ചിറ്റൂരിലെ മൂന്ന് വില്ലേജുകള്‍, മണ്ണാര്‍ക്കാടിലെ ഒരു വില്ലേജ്, പാലക്കാടിലെ മൂന്ന് വില്ലേജുകള്‍, കോന്നിയിലെ നാല് വില്ലേജുകള്‍, റാന്നിയിലെ മൂന്ന് വില്ലേജുകള്‍, കാട്ടാക്കടയിലെ നാലു വില്ലേജുകള്‍, നെടുമങ്ങാട്ടെ മൂന്ന് വില്ലേജുകള്‍, ചാലക്കുടിയിലെ രണ്ട് വില്ലേജുകള്‍ എന്നിവയും പട്ടികയിലുണ്ട്.

കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാൻ പൗരന്മാർക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്, അതിനുശേഷമായിരിക്കും അന്തിമ വിജ്ഞാപനത്തെ സംബന്ധിച്ച് തീരുമാനം എടു ക്കുക.

Previous Post

പാലം നിർമിക്കാനുള്ള സാമഗ്രികളുമായി എത്തുന്ന സൈന്യത്തിന് വഴിയൊരുക്കണം; ചൂരൽ മലയിലേക്കുള്ള റോഡിൽ അനാവശ്യ വാഹനങ്ങൾ പാർക്കുചെയ്യരുതെന്ന് കളക്ടർ

Next Post

രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണംഡ്രോണുകളും പരീക്ഷിച്ചു

Sidhik Keloth

Sidhik Keloth

Next Post
രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണംഡ്രോണുകളും പരീക്ഷിച്ചു

രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണംഡ്രോണുകളും പരീക്ഷിച്ചു

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON