• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

എല്ലാം നഷ്ടപ്പെട്ടെന്ന് മോദിക്ക് മുന്നില്‍ വിതുമ്പി അതിജീവിതര്‍; ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി

Sidhik Keloth by Sidhik Keloth
August 10, 2024
in NEWS
0
എല്ലാം നഷ്ടപ്പെട്ടെന്ന് മോദിക്ക് മുന്നില്‍ വിതുമ്പി അതിജീവിതര്‍; ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി
0
SHARES
0
VIEWS
Share on FacebookShare on Twitter

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി. ചികിത്സയിൽ കഴിയുന്ന ആറ് പേരെയാണ് മോദി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്. അവന്തിക, അരുൺ, അനിൽ, സുകൃതി എന്നിവരെ നേരിട്ട് കാണുമെന്നാണ് മോദി നേരത്തെ അറിയിച്ചിരുന്നത്. ഇവരെ റസീന, ജസീല എന്നിവരെയും പ്രധാനമന്ത്രി നേരിട്ട് കണ്ടു. ചികിത്സയിലുള്ളവരെ മാത്രമല്ല, ഡോക്ടർമാരെയും മോദി നേരിട്ട് കണ്ട് സന്ദർശിച്ചു. ചികിത്സാവിവരങ്ങൾ ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു. കുട്ടികൾക്ക് മാനസിക പിന്തുണ നൽകണമെന്ന് മോദി ആവശ്യപ്പെട്ടതായി വിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. വിംസ് ആശുപത്രിയിൽ നിന്നും പോകുന്ന മോദി കളക്ടറേറ്റിലെ അവലോകന യോ​​ഗത്തിൽ പങ്കെടുക്കും. നിലവിൽ 45 മിനിറ്റ് വൈകിയാണ് മോദിയുടെ വയനാട് സന്ദർശനം പുരോ​ഗമിക്കുന്നത്. മോദിക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയാണ് ദുരിതബാധിതർ പ്രതികരിച്ചത്. മേപ്പാടിയിലെ സെന്റ് ജോസഫ്സ് സ്കൂളിലെ ക്യാംപിലെത്തിയ മോദി 9 പേരെയാണ് നേരിട്ട് കണ്ട് സംസാരിച്ച് ആശ്വസിപ്പിച്ചത്. വയനാട് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ട് മനസ്സിലാക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ സർക്കാരിനൊപ്പം ദുരിതബാധിതരും പ്രതീക്ഷയിലാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കേരളത്തിലെത്തിയത്. കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ മോദിയെ മുഖ്യമന്ത്രിയും ​ഗവർണറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഹെലികോപ്റ്ററിൽ ദുരിതബാധിത മേഖലകളിൽ ആകാശനിരീക്ഷണം നടത്തിയ മോദി റോഡ് മാർ​ഗമാണ് ചൂരൽമലയിലേക്ക് എത്തിയത്.

ദുരന്തമേഖല നേരിട്ട് കണ്ട് മനസ്സിലാക്കിയ മോദി തുടർന്നാണ് ക്യാംപിലേക്കും ആശുപത്രിയിലേക്കും ദുരിതബാധിതരെയും പരിക്കേറ്റവരെയും നേരിട്ട് കണ്ട് ആശ്വസിപ്പിക്കാനെത്തിയത്. ആദ്യം നേരിട്ട് സന്ദർശനം നടത്തിയത് വെള്ളാർമല സ്കൂളിലാണ്. സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളെക്കുറിച്ചും ദുരിതത്തെ അതിജീവിച്ച കുഞ്ഞുങ്ങളെക്കുറിച്ചും ദുരന്തത്തിലുൾപ്പെട്ട് പോയ കുട്ടികളെക്കുറിച്ചും മോദി ചോദിച്ചറിഞ്ഞു. പിന്നീട് ബെയിലി പാലത്തിലൂടെ സഞ്ചരിച്ച മോദി രക്ഷാപ്രവർത്തകരുമായും സൈന്യവുമായും കൂടിക്കാഴ്ച നടത്തി.

Previous Post

രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണംഡ്രോണുകളും പരീക്ഷിച്ചു

Next Post

കേരളത്തിനൊപ്പമുണ്ട്, പണം തടസമാകില്ല; നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ കേരളത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON