• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

പുഴയിലിറങ്ങാൻ നേവിക്ക് അനുമതി നൽകാതെ ജില്ലാ ഭരണകൂടം; അർജുനായുള്ള തിരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ

Sidhik Keloth by Sidhik Keloth
August 13, 2024
in NEWS
0
പുഴയിലിറങ്ങാൻ നേവിക്ക് അനുമതി നൽകാതെ ജില്ലാ ഭരണകൂടം; അർജുനായുള്ള തിരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ
0
SHARES
0
VIEWS
Share on FacebookShare on Twitter

ബെംഗളൂരു | ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കാനായില്ല. നാവിക സേന രാവിലെ 9 മണിയോടെ തിരച്ചിൽ തുടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചത്. എന്നാൽ പുഴയിലിറങ്ങാൻ ഇതുവരെയും നാവികസേനയ്ക്ക് ജില്ലാ ഭരണകൂടത്തിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ല. മഴയില്ലാത്തതും നദിയിലെ ഒഴുക്ക് കുറഞ്ഞതും സാഹചര്യം അനുകൂലമാക്കിയതോടെയാണ് ഇന്നു മുതൽ വീണ്ടും തിരച്ചിൽ തുടരുമെന്ന് അറിയിച്ചത്.

സോണാർ പരിശോധന നടത്തുമെന്നാണ് ഇപ്പോൾ ജില്ലാ ഭരണകൂടം അറിയിച്ചതെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. ‘‘എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അലംഭാവമെന്ന് മനസ്സിലാകുന്നില്ല. രാവിലെ തിരച്ചിൽ നടത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും അതുണ്ടായില്ല. നദിയിൽ ഒഴുക്കില്ല. മഴയില്ലാത്ത കാലാവസ്ഥയാണ്. പുഴയിലെ ജലനിരപ്പും കുറവാണ്. ഏറ്റവും അനുകൂലമായ സാഹചര്യമായിട്ടും ജില്ലാ ഭരണകൂടം നാവിക സേനയ്ക്ക് അനുമതി നല്‍കിയിട്ടില്ല. സോണാർ പരിശോധന നടത്തുമെന്നാണ് ഭരണകൂടം അറിയിച്ചത്. എന്നാൽ ഈ അവസരത്തിൽ പുഴയിൽ മുങ്ങി പരിശോധന നടത്തുന്നതാണ് നല്ലത്’’ – അർജുന്റെ സഹോദരി ഭർത്താവ് ജിതിന്‍ പറഞ്ഞു.

തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു. അർജുന്‍റെ കുടുംബത്തിന്‍റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രണ്ടു ദിവസത്തിനകം തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരിലെത്തി കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നായിരുന്നു അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞത്.

Previous Post

ഉരുള്‍പൊട്ടല്‍ :ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും കണ്ടെടുത്തു

Next Post

ശനിയാഴ്ച സ്കൂളിൽ പോകണ്ട; പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു

Sidhik Keloth

Sidhik Keloth

Next Post
ശനിയാഴ്ച സ്കൂളിൽ പോകണ്ട; പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു

ശനിയാഴ്ച സ്കൂളിൽ പോകണ്ട; പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON