മാനന്തവാടി കച്ചവട സ്ഥാപനത്തില്‍ നിന്നും
കഞ്ചാവ് പിടികൂടിയ സംഭവം കടയുടെ ഉടമയായ നൗഫലിന്റെ പിതാവായ അബൂബക്കർ എന്നയാൾക്ക് നൗഫലിനോട് കുടുംബപരമായ പ്രശ്നങ്ങളിൽ വൈരാഗ്യം ഉള്ളതിനാൽ കഞ്ചാവ് കേസിൽപ്പെടുത്തി ജയിലിലാക്കുക എന്ന ലക്ഷ്യത്തോടെ അബൂബക്കറും അബൂബക്കറിന്റെ സുഹൃത്തായ ഔത ( അബ്ദുള്ള )എന്നയാളും, ജിൻസ് വർഗീസും അബൂബക്കറിന്റെ പണിക്കാരനായ കർണാടക അന്തർസന്ധ സ്വദേശിയായ ഒരാളും മുൻകൂട്ടി കൂട്ടു ഗൂഢാലോചന നടത്തി ജിൻസ് വർഗീസിന്റെ ഓട്ടോറിക്ഷയിൽ കഞ്ചാവ് നൗഫലിന്റെ ഉടമസ്ഥതയിലുള്ള പി എ ബനാന എന്ന സ്ഥാപനത്തിൽ കൊണ്ടുവെച്ചു ഓട്ടോറിക്ഷയുടെ ഉടമയായ ജിൻസ് വർഗീസിനെ പ്രതിസ്ഥാനത്ത് ചേർത്ത് അറസ്റ്റ് ചെയ്തു. കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി-II ൽ ഹാജരാക്കി ഇതുമായി ബന്ധപ്പെട്ട മറ്റുപ്രതികളെ ഉടൻ തന്നെ പിടികൂടും






