• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home MORE SOCIAL

പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചില്ലേ?, ഡിസംബര്‍ 31ന് ശേഷം പ്രവര്‍ത്തനരഹിതമാകും; ഓണ്‍ലൈനായി ചെയ്യുന്ന വിധം

Sidhik Keloth by Sidhik Keloth
November 14, 2024
in SOCIAL, TECHNOLOGY
0
ആധാർ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം വ്യാഴാഴ്ച വരെ മാത്രം
0
SHARES
0
VIEWS
Share on FacebookShare on Twitter

ന്യൂഡല്‍ഹി : പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം. ഡിസംബര്‍ 31നകം ലിങ്ക് ചെയ്തില്ലായെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നും ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കാമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദേശം. നിരവധി ഫിന്‍ടെക് സ്ഥാപനങ്ങള്‍ ഉപയോക്തൃ അനുമതിയില്ലാതെ ഉപഭോക്തൃ പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ പാന്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. അതിനാല്‍, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയാന്‍, പാന്‍ വഴി വ്യക്തിഗത വിവരങ്ങളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ആദായനികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ത്യയിലെ എല്ലാ നികുതിദായകരും ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. സമയപരിധിക്ക് മുമ്പ് ഇവ രണ്ടും ലിങ്ക് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കും. ഇത് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്‌സൈറ്റില്‍ പോയി Link Aadhaarല്‍ ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. മൊബൈലില്‍ വരുന്ന ഒടിപി നല്‍കിയാണ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്.
പാന്‍- ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് അറിയാം

www.incometax.gov.inല്‍ പ്രവേശിച്ച് ഹോംപേജിലെ ‘Quick Links’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് ആധാര്‍ സ്റ്റാറ്റസ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍, ആധാര്‍ നമ്പര്‍ നല്‍കിയാല്‍ ആധാറുമായി പാന്‍ ലിങ്ക് ചെയ്‌തോ എന്ന് അറിയാന്‍ സാധിക്കും

ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന് തെളിഞ്ഞുവരും.

Quick Links ന് കീഴിലുള്ള ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്ത് ആധാറുമായി പാനിനെ ബന്ധിപ്പിക്കാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

Previous Post

മണ്ഡല, മകരവിളക്ക് ഉത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് പിഎസ് പ്രശാന്ത്; ദര്‍ശന സമയം 18 മണിക്കൂറാക്കി

Next Post

സംസ്ഥാനത്ത് ആധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ സ്വകാര്യ മേഖലക്ക് ഗതാഗത വകുപ്പിന്റെ അനുമതി

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON