• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS KERALA

തൃണമൂലിന്റെ തേരിൽ ഇനി അങ്കം നിലമ്പൂരിൽ; പി.വി.അൻവർ നിയമസഭാംഗത്വം രാജിവെച്ചു

Sidhik Keloth by Sidhik Keloth
January 13, 2025
in KERALA, NATIONAL
0
തൃണമൂലിന്റെ തേരിൽ ഇനി അങ്കം നിലമ്പൂരിൽ; പി.വി.അൻവർ നിയമസഭാംഗത്വം രാജിവെച്ചു
0
SHARES
0
VIEWS
Share on FacebookShare on Twitter

Published ;13-01-2025 തിങ്കൾ

തിരുവനന്തപുരം: നിലമ്പൂർ എംഎഎൽഎ പി.വി.അൻവർ നിയമസഭാംഗത്വം രാജിവെച്ചു. ഇന്നു രാവിലെ സ്പീക്കറെ കണ്ടാണ് പി വി അൻവർ രാജിക്കത്ത് കൈമാറിയത്. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അൻവർ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് അൻവർ നിയമസഭാം​ഗത്വം രാജിവെച്ചത്.

തൃണമൂൽ കോൺ​ഗ്രസിൽ ചേരുന്നതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനായി പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് അൻവർ നിയമസഭാം​ഗത്വം രാജിവെച്ചത്. അൻവർ ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു. പിന്നാലെയാണ്, പ്രധാന വിഷയം അറിയിക്കാൻ ഇന്നു രാവിലെ ഒമ്പരക്ക് വാർത്താസമ്മേളനം നടത്തുമെന്നറിയിച്ചത്.
,തൃണമൂലിനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കോഓർഡിനേറ്റർ സ്ഥാനം ഏറ്റെടുത്തെങ്കിലും പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണ് അൻവറിന്റെ നിലപാട്. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുൻകരുതൽ. എന്നാൽ, അൻവർ പാർട്ടിയിൽ ചേർന്നതായി തൃണമൂൽ ഔദ്യോഗികമായി അറിയിച്ചതിനാൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടനെയുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു.

എംഎൽഎ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ മമത നിർദേശം നൽകിയെന്നാണ് അൻവറിനോട് അടുപ്പമുള്ളവർ പറയുന്നത്. ഉപതിരഞ്ഞെടുപ്പു പോരാട്ടം പാർട്ടിക്കു സംസ്ഥാനത്തു കൂടുതൽ ശ്രദ്ധ ലഭിക്കാൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. പാർട്ടിയെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച തീരുമാനം വേഗത്തിലെടുക്കാൻ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനെ നിർബന്ധിതമാക്കുമെന്ന കണക്കുകൂട്ടലുമുണ്ട്. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആകാമെന്ന നിലപാടാണു യുഡിഎഫ് അൻവറിനെ അറിയിച്ചത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു വരികയും അൻവർതന്നെ മത്സരിക്കുകയും ചെയ്താൽ യുഡിഎഫിനു രണ്ടിലൊന്നു തീരുമാനിക്കേണ്ടിവരും

Previous Post

പുൽപ്പള്ളി കടുവ ഭീഷണി(പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു)ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്

Next Post

ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി

Sidhik Keloth

Sidhik Keloth

Next Post
ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി

ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON