ബത്തേരി : ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ കാണാൻ ദിവസേന എത്തുന്നത് നിരവധി സഞ്ചാരികൾ . ദിവസവും നൂറുകണക്കിന് സഞ്ചാരികളുടെ വാഹനങ്ങളാണ് മുത്തങ്ങ വഴി ഗുണ്ടൽപേട്ടിലേക്ക് എത്തുന്നത്. ഗുണ്ടൽപേട്ടിലെ സൂര്യകാന്തി, ചെണ്ടുമല്ലി പാടങ്ങളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. നൂറ് കണക്കിന് എക്കറിലാണ് ഈ പൂക്കൾ കൃഷി ചെയ്യുന്നത്. പൂക്കൾ കാണാനും ഫോട്ടോ എടുക്കാനുമൊക്കെയാണ് സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും ആണ് കൂടുതൽ ആളുകൾ എത്തുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് കുറഞ്ഞ സമയം കൊണ്ട് ഗുണ്ടൽപേട്ടിലെത്താൻ കഴിയുന്നതും കൂടുതൽ പേരെ ഇവിടേക്ക് ആകർഷിക്കുന്നു.






