മാനന്തവാടി: കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ വനം വകുപ്പിനു കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. സൗത്ത് വയനാട് ഡി.എഫ്.ഒ.എ. ഷജ്നയാണ് ഇക്കാര്യം അറിയിച്ചത്.
ചെമ്പ്ര പീക്ക്, മീൻമുട്ടി, കുറുവ, സൂചിപ്പാറ, ബാണാസുര എന്നിവിടങ്ങളിലാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനമുള്ളത്.