അധികരിച്ച വിമാന നിരക്ക് കാരണം നാട്ടിൽ പോകാനാകാതെ വിഷമിക്കുന്ന കുവൈത്ത് പ്രവാസികൾക്കു സന്തോഷവാർത്തയുമായി എയർ ഇന്ത്യ . സ്വാതന്ത്ര്യദിനം പ്രമാണിച്ച് എയർ ഇന്ത്യ യുഎഇ കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിന്ന് കേരളത്തിലെ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു.ഇതോടെ കുവൈത്തിൽ നിന്നും 36.65 ദിനാറിന് ഇന്ത്യയിലേക്ക് പറക്കാൻ കഴിയും
അതേ സമയം 330 ദിർഹത്തിന് യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കാം. ‘വൺ ഇന്ത്യ, വൺ ഫെയർ’ എന്ന പേരിൽ നടക്കുന്ന പ്രെമോഷന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്.ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, ചെന്നൈ, ഗോവ, ബെംഗളൂരു, ഹൈദരബാദ്, ഇൻഡോർ എന്നീ നഗരങ്ങളിലേക്കാണ് 330 ദിർഹത്തിന് യാത്ര ചെയ്യാൻ സാധിക്കുക. ഇതുകൂടാതെ, ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും മുംബൈയിലേക്കും ഇതേ നിരക്കാണ്.ഇന്നു മുതൽ ഇൗ മാസം 21 വരെ ഇൗ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. ഒക്ടോബർ 15 വരെ യാത്ര ചെയ്യാം. ബാഗേജ് അലവൻസ് 35 കിലോ ഗ്രാമാണ്. നേരിട്ടുള്ള വിമാനങ്ങൾക്ക് മാത്രമേ ഇൗ നിരക്ക് ബാധകമാകുകയുള്ളു എന്ന് അധികൃതർ അറിയിച്ചു






