തലപ്പുഴ: തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിൽ കർഷക ദിനാഘോഷം നടത്തി. വിളബര ജാഥ, മികച്ച കർഷകരെ ആദരിക്കൽ എന്നിവയുണ്ടായി. ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയി അധ്യക്ഷത വഹിച്ചു. വിജയൻ കരായി, വെള്ളൻ കാരങ്കോട്, അച്ചപ്പൻ കളമൊട്ടമ്മൽ, രാജു മാത്തൂരാൻ,ഖാദർ കെ.കുണ്ട്ലോട്ട്, സിബി പൊയിൽ, സഫിയ വിലങ്ങും പുറത്ത്, കെ.കെ.ജലീൽ, അഗസ്റ്റിൻ മൂലേപ്പറമ്പിൽ, വി.കെ.ജോസ്, ഷാജി കപ്പലുമാക്കൽ, ഔസേപ്പ് കൈതമറ്റത്തിൽ, വി.വി. ടോമി, സുരേന്ദ്രൻ നമ്പൂതിരി പുത്തൻ മഠം, സെബാസ്റ്റ്യൻ വള്ളിക്കാവുങ്കൽ ,ബാബു കാരത്താങ്കൽ, ചന്തു എടത്തന, പി.ജെ.ഫ്രാൻസിസ്, ടി.ജെ.ദേവസ്യ, ഭാസ്കരൻ നായർ മഠത്തിൽ, ഫ്രാൻസിസ് ചിറ്റലടിയിൽ, കെ.എം.വർക്കി, എം.ടി. ചന്തു, എസ്.ആർ.രാധ, ദേവസ്യ വീട്ടി, ലിസി ജോസഫ്, ഷൈനി അബ്രഹാം, പി.വിനയൻ എന്നീ കർഷകരെയാണ് ചടങ്ങിൽ ആദരിച്ചത്. പി. എം. ഇബ്രാഹിം, മീനാക്ഷി രാമൻ, ജോയ്സി ഷാജു, അസീസ് വാളാട്, സൽമ മോയിൻ, ടി.കെ.അയ്യപ്പൻ, ലൈജി തോമസ്, കൃഷി ഓഫീസർ എ.എസ്.അജിത്ത് എന്നിവർ സംസാരിച്ചു.






