• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home HEALTH

സൗജന്യ മരുന്ന് എഴുതില്ല, ചില കമ്പനികളുടെ മാത്രം. ഡോക്ടർമാരുടെ കുറിപ്പടിയിൽ പിടിവീഴുന്നു

Sidhik Keloth by Sidhik Keloth
October 10, 2022
in HEALTH, KERALA
0
സൗജന്യ മരുന്ന് എഴുതില്ല, ചില കമ്പനികളുടെ മാത്രം. ഡോക്ടർമാരുടെ കുറിപ്പടിയിൽ പിടിവീഴുന്നു
0
SHARES
0
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാരുടെ മരുന്നു കുറിപ്പടിയിൽ സർക്കാരിന്റെ പിടി വീഴുന്നു. ആശുപത്രികളിൽ സ്റ്റോക്കുള്ള മരുന്നുകൾ നിർദേശിക്കാതെ ചില പ്രത്യേക കമ്പനികളുടെ മരുന്നുകൾ മാത്രം കുറിപ്പടിയിൽ എഴുതുന്നുവെന്നും രോഗികൾ ഇവ പുറത്തുനിന്നു വാങ്ങേണ്ടിവരുന്നതു പതിവാകുന്നുവെന്നുമുള്ള പരാതിയെത്തുടർന്നാണിത്. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും നേതൃത്വം നൽകുന്ന വിദഗ്ധ സംഘമാകും ‘പ്രിസ്ക്രിപ്ഷൻ ഓഡിറ്റ്’ നടത്തുക. ഓരോ ആശുപത്രിയിലും ഡോക്ടർമാരുടെ കുറിപ്പടി നിശ്ചിത സമയപരിധിയിൽ പരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി ആശുപത്രികളിൽ മിന്നൽ പരിശോധന നടത്തും.

മെഡിക്കൽ കോളജുകളിൽ സൂപ്പർ സ്പെഷ്യൽറ്റി ചികിത്സകൾക്കുപോലും സൗജന്യമായി നൽകാനുള്ള മരുന്നുകൾ എഴുതാതെ മറ്റു കമ്പനികളുടെ മരുന്നാണു ചില ഡോക്ടർമാർ എഴുതുന്നതെന്നും ഇക്കാര്യത്തിൽ വ്യവസ്ഥ വേണമെന്നും ഡോക്ടർമാരുടെ സംഘടനകളും പലപ്പോഴായി ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ആശുപത്രികളിലേക്കു മരുന്നു വാങ്ങാൻ 660 കോടി രൂപയാണു കഴിഞ്ഞ വർഷം സർക്കാർ ചെലവഴിച്ചത്.

മെഡിക്കൽ സർവീസ് കോർപറേഷന്റെ കരാറിൽ യോഗ്യത നേടുന്ന കമ്പനിയുടെ മരുന്നു മാത്രമാണ് ആശുപത്രി സ്റ്റോറുകളിലെത്തുക. വൻകിട മരുന്നു കമ്പനികളുടെ സ്വാധീനത്തിൽ ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ സ്റ്റോറിൽ കാണില്ല. കൂടുതൽ ഡോക്ടർമാർ പതിവായി നിർദേശിക്കുന്ന മരുന്നുകൾ കണ്ടെത്താനും ഈ മരുന്നുകൾ ആശുപത്രി സ്റ്റോറിൽ സൗജന്യവിലയ്ക്കു ലഭ്യമാക്കാനും പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് വഴി സാധിക്കുമെന്നു മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. കമ്പനികളുടെ അമിത സ്വാധീനം തടയാൻ മരുന്നുകളുടെ ജനറിക് നാമം ഡോക്ടർമാർ കുറിക്കണമെന്നു നേരത്തേ നിർദേശം നൽകിയിരുന്നു.

സർക്കാർ പദ്ധതിയിലും തട്ടിപ്പ്

‘ആരോഗ്യകിരണം’ പോലെ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വിവിധ സൗജന്യ പദ്ധതികളുടെ കാർഡുള്ള രോഗികൾക്ക് അടിയന്തരഘട്ടത്തിൽ പുറത്തെ ലാബുകളിലേക്കു പരിശോധനയ്ക്കു കുറിക്കാം. സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്ത പരിശോധനകൾക്കാണിത്. സർക്കാർ ഇൗ പണം ലാബുകൾക്കു കൈമാറും. എന്നാൽ ചില ഡോക്ടർമാർ അനാവശ്യ പരിശോധനകൾ സ്വകാര്യ ലാബുകളിലേക്കു കുറിച്ചുനൽകി ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രിസ്ക്രിപ്ഷൻ ഓഡിറ്റിൽ ഇതും പരിശോധിക്കും.

Previous Post

ടൂറിസ്റ്റ് ബസുകളിൽ ഏകീകൃത നിറം നിർബന്ധമാക്കാൻ തീരുമാനം

Next Post

വനത്തിലൂടെ ഒരു രാത്രി യാത്ര; വയനാട്ടിൽ300 രൂപക്ക് ജംഗിൾ സഫാരി.ആരംഭിച്ച് കെഎസ്ആർടിസി

Sidhik Keloth

Sidhik Keloth

Next Post
വനത്തിലൂടെ ഒരു രാത്രി യാത്ര; വയനാട്ടിൽ300 രൂപക്ക്  ജംഗിൾ സഫാരി.ആരംഭിച്ച് കെഎസ്ആർടിസി

വനത്തിലൂടെ ഒരു രാത്രി യാത്ര; വയനാട്ടിൽ300 രൂപക്ക് ജംഗിൾ സഫാരി.ആരംഭിച്ച് കെഎസ്ആർടിസി

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON