നവംബർ ഒന്ന് മുതൽ മൊത്തവ്യാപാര വിഭാഗത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ റുപ്പി പുറത്തിറക്കാൻ ആർബിഐ. പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ ഇന്ന് വിപണിയിൽ എത്തും
ദില്ലി: ഇന്ത്യയുടെ ഡിജിറ്റൽ രൂപ ഇന്ന് വിപണികളിലെത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് രാജ്യത്ത് ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നത്. 2022 നവംബർ 1 മുതൽ ഡിജിറ്റൽ രൂപ വിപണിയിൽ എത്തും എന്ന ആർബിഐ അറിയിച്ചു.
ഡിജിറ്റൽ കറൻസിയുടെ ഗുണവും ദോഷവും കുറച്ചു കാലമായി റിസർവ് ബാങ്ക് വിലയിരുത്തുന്നുണ്ട്. രാജ്യത്തിൻറെ ഔദ്യോഗിക ഡിജിറ്റൽ കറൻസി ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലാണെന്ന് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു. നിലവിലെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തടസ്സം വരാത്ത രീതിയിൽ ആയിരിക്കും ഡിജിറ്റൽ കറൻസി ഇടപാടുകൾ






