തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ ലൈസന്‍സ് സംബന്ധിച്ച് കൂടുതല്‍ സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും. ലൈസന്‍സ് പുതുക്കാന്‍ ഉള്‍പ്പെടെ ഇനി ഓഫീസില്‍ പോകേണ്ട.
ഫെയ്‌സ് ലെസ്സ് സര്‍വീസ് വഴിയാണ് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയത്. ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, നിലവിലുള്ള ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ പുതിയതിന് അപേക്ഷ നല്‍കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വ്യാഴാഴ്ച മുതല്‍ പൂര്‍ണമായും ഓണ്‍ലൈനായി.
ലൈസന്‍സിലെ പേര്, ഫോട്ടോ, വിലാസം, ഒപ്പ് തുടങ്ങിയവയിലെ മാറ്റം, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ജനന തീയതി തിരുത്തല്‍ എന്നിവയും ഓണ്‍ലൈന്‍ വഴി മാറ്റാം.






