• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു; ഷട്ടറുകൾ തുറന്നു

Sidhik Keloth by Sidhik Keloth
July 25, 2023
in NEWS
0
ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു; ഷട്ടറുകൾ തുറന്നു
0
SHARES
0
VIEWS
Share on FacebookShare on Twitter

പുൽപള്ളി: വയനാട്ടിൽ മഴ ശക്തമായതോടെ കബനിയിലെ ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു. അണക്കെട്ടിൽ 82 ശതമാനം വെള്ളമായതോടെ ഇന്നലെ രാവിലെ 4 ഷട്ടറുകളും തുറന്നു. സാധാരണ ജൂണിൽ കാലവർഷം ശക്തമാകുന്നതോടെ നിറയുന്ന അണക്കെട്ട് ഇത്തവണ നിറയാനും തുറന്നുവിടാനും വൈകി.19.5 ടിഎംസി സംഭരണശേഷിയുള്ള അണക്കെട്ടിലേക്ക് ഇന്നലെ 2,749 ക്യൂസെസ് ജലം ഒഴുകിയെത്തി.

കാവേരിയിലേക്കും ഇടതു–വലതുകര കനാലുകളിലേക്കുമാണ് വെള്ളം തുറന്നുവിടുന്നത്. കനാൽ വെള്ളം കൃഷിയിടങ്ങളിലും ചിറകളിലും സംഭരിക്കും. വേനൽമഴ ദുർബലമാവുകയും കാലവർഷം വൈകുകയും ചെയ്തത് കാവേരി തടത്തിൽ കൃഷിമേഖലയ്ക്കു തിരിച്ചടിയായി. പച്ചക്കറി, ധാന്യക്കൃഷി എന്നിവയുടെ ഉൽപാദനം കുറയുകയും വിളനാശമുണ്ടാവുകയും ചെയ്തു. വടക്കേ വയനാട്ടിൽ മഴ ശക്തമായപ്പോൾ തെക്കേ വയനാട്ടിൽ താരതമ്യേന കുറഞ്ഞു. ഞായറാഴ്ച ബാണാസുര സാഗർ, കുഞ്ഞോം, പേരിയ പ്രദേശങ്ങളിൽ 200 മില്ലീമീറ്ററിനു മുകളിൽ മഴ പെയ്തപ്പോൾ തെക്കേ വയനാട് അതിർത്തിയായ കൊളവള്ളിയിൽ ലഭിച്ചത് 20 മില്ലിമീറ്റർ മാത്രവും.

ബീച്ചനഹള്ളി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലെ കർണാടക അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിലാണ് ശക്തമായ മഴ പെയ്തത്. കഴിഞ്ഞ ദിവസം മുതൽ തോടുകൾ കവിഞ്ഞൊഴുകാൻ തുടങ്ങി. ഈ സീസണിൽ കബനിയിൽ ഏറ്റവും കൂടുതൽ വെള്ളമൊഴുകിയത് ഇന്നലെയാണ്. പുഴയോരത്തെ വയലുകളിലേക്കും ചാലുകളിലേക്കും വെള്ളംകയറി.

Previous Post

തോല്‍പ്പെട്ടിയില്‍ വയോധികയുടെ മരണം കൊലപാതകം

Next Post

വീട്ടില്‍ കറന്റ് ഇല്ലേ?….ഉടന്‍ വിളിച്ച് പരാതി പറയാം; ടോള്‍ ഫ്രീ നമ്പറുമായി കെഎസ്ഇബി

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON