ബത്തേരിയിലും പരിസരപ്രദേശങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും ആത്മഹത്യ ചെയ്യുന്നത് തുടർക്കഥ ആവുകയാണ്. ചീരാൽ താഴത്തൂർ പാടിയേരി നാലുസെന്റ് കോളനിയിൽ താമസിക്കുന്ന കുമാർ ചിത്ര എന്നിവരുടെ രണ്ടാമത്തെ മകൻ മുകുന്ദനെ (13) ആണ് ഇന്ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ബത്തേരി സെന്റ് മേരിസ് സ്കൂൾ 8 ആം ക്ലാസ്സ് വിദ്യാർത്ഥിയാണ് മരിച്ച മുകുന്ദൻ.
കഴിഞ്ഞ രണ്ടുമാസത്തിനിടെ ബത്തേരിയിലും സമീപപ്രദേശങ്ങളിലും ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ സംഭവമാണ് ഇത്.






