• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

ലഹരിക്കേസിലെ തടവുകാർക്ക് ഇനി മുതൽ പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി, കാരണമിതാണ്

Sidhik Keloth by Sidhik Keloth
July 26, 2023
in NEWS
0
ലഹരിക്കേസിലെ തടവുകാർക്ക് ഇനി മുതൽ പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി, കാരണമിതാണ്
0
SHARES
0
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ എത്തുന്ന തടവുകാർക്ക് ഇനി മുതൽ പരോളില്ല. തടവുകാർക്ക് സ്വാഭാവികമായി ലഭിക്കേണ്ട പരോളോ, അടിയന്തരപരോളോ നൽകേണ്ടതില്ലെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനമിറക്കി. ലഹരി മരുന്ന് ക്കേസിലെ പ്രതികള്‍ പരോളിൽ ഇറങ്ങുകയും വീണ്ടും ലഹരി കച്ചവടം നടത്തുകയും ചെയ്യുന്നുണ്ടെന്നുള്ള ഇൻറലിജൻസ് റിപ്പോട്ടിനെ തുടർന്നാണ് ജയിൽ ചട്ടം ഭേദഗതി ചെയ്തത്.

ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ എത്തുന്ന തടവുകാർക്ക് പരോള്‍ നൽകുക പതിവുണ്ടായിരുന്നില്ല. തടവുകാർക്ക് ലഭിക്കേണ്ട നീതി നിക്ഷേധം ചൂണ്ടികാട്ടി മയക്കുമരുന്നിൽ ശിക്ഷപ്പെട്ട ചില തടവുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് ലഹരിക്കേസിലെ തടവുകാർക്കും പരോളും അടിയന്തര പരോളും ലഭിച്ചു തുടങ്ങിയത്.

വർഷത്തിൽ 60 ദിവസമാണ് സാധാരണ കേസുകളിലെ തടവുകാരന് സ്വാഭാവികമായി അനുവദിക്കപ്പെട്ട പരോള്‍. ബന്ധുക്കളുടെ ചികിത്സ, വിവാഹം, മരണം തുടങ്ങിയ അടിയന്തര ഘട്ടത്തിലും പരോള്‍ ലഭിക്കും. ഇതെല്ലാം ലഹരിക്കേസിൽപ്പെട്ടവർക്കും ലഭിച്ചിരുന്നു. ഇങ്ങനെ ഇറങ്ങുന്ന തടവുകാർ വീണ്ടും ലഹരിക്കടത്ത് ആസൂത്രണം ചെയ്തുവെന്ന വിവരം പൊലീസിനും എക്സൈസിനും ലഭിച്ചിട്ടുണ്ട്. ജയിലിനുള്ളിൽ കിടന്നും ലഹരിക്കടത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ജയിൽ ചട്ടം ഭേദഗതി ചെയ്ത് കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്.

ലഹരികേസിലെ തടവുകാർക്ക് ഒരു തരത്തിലുള്ള അവധിയും നൽകേണ്ടതില്ലെന്നാണ് പുതിയ ഭേദഗതി. സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ ലഹരി കേസിൽ ശിക്ഷിച്ച 452 തടവുകാരുണ്ട്. സുപ്രീംകോടതി വിധി അനുസരിച്ച് ലഹരിക്കേസിൽ ശിക്ഷിപ്പെട്ടവർ ശിക്ഷ ഇളവിന് അർഹരല്ല. അതേ സമയം പരോളില്ലാതെ തടവുകാർ കഴിയുന്നത് ജയിലിനുള്ളിൽ കൂടുതൽ അസ്വാരസ്യങ്ങള്‍ക്കിടയാക്കുമെന്ന ആശങ്ക ജയിൽ ജീവനക്കാർക്ക് ഉണ്ട്.

Previous Post

പ്രധാനമന്ത്രി കിസാൻ സമൃതി യോജന; കർഷകരുടെ അക്കൗണ്ടുകളിലേയ്‌ക്ക് നാളെ പതിനാലാം ഗഡു എത്തും

Next Post

ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കഴിക്കാം ഈ ഭക്ഷണങ്ങള്‍…

Sidhik Keloth

Sidhik Keloth

Next Post
ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കഴിക്കാം ഈ ഭക്ഷണങ്ങള്‍…

ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കഴിക്കാം ഈ ഭക്ഷണങ്ങള്‍…

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON