പത്തനംതിട്ട പരുത്തിപ്പാറയിൽ നിന്ന് ഒന്നരവർഷം മുൻപ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കൊരുങ്ങി പൊലീസ്. അറസ്റ്റിലായ ഭാര്യ അഫ്സാന താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെങ്കിലും പൊലീസിനെ കബളിപ്പിക്കുന്ന മൊഴികളാണ് നൽകിയത്. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിവിട്ടെന്നാണ് പുതിയ മൊഴി.
യുവതി ഇടയ്ക്കിടെ മൊഴി മാറ്റുന്നത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. റിമാൻഡിലുള്ള അഫ്സാനയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്






