ദാസനക്കര കൂടല്‍ കടവ് ചെക്ക്ഡാമിന് സമീപം മീന്‍ പിടിക്കുന്നതിനിടെ പുഴയിലകപ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം സ്വദേശി നാസർ എന്നയാളാണ് മരിച്ചത്. മാനന്തവാടി അഗ്നി സംരക്ഷാ സേനാംഗങ്ങളും, നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു