ചന്ദ്രയാനില്‍നിന്ന് ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലായ ചാന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ആദ്യ ഭ്രമണപഥ താഴ്ത്തല്‍ ഇന്നലെ രാത്രി പതിനൊന്നിനു വിജയകരമായി പൂര്‍ത്തിയാക്കി. ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 170 കിലോമീറ്റര്‍ അടുത്ത ദൂരവും 4313 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകം. അടുത്ത ഭ്രമണപഥ താഴ്ത്തല്‍ ബുധനാഴ്ചയാണ്. ഈ മാസം 23 ന് വൈകുന്നേരം ചന്ദ്രനില്‍ പേടകം സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും.






