ഇവരെ ശ്രദ്ധിക്കുക.. കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ വച്ച് മാല മോഷണം നടത്തിയ സ്ത്രീകൾ ആണ് ഈ ഫോട്ടോയിൽ കാണുന്നവർ. സംസ്ഥാനത്തുടനീളം ഈ സ്ത്രീകൾ ഇത്തരത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുള്ളതാണ്. ആളുകൾ കൂടുന്ന സ്ഥലങ്ങൾ, ആശുപത്രികൾ, ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ തുടങ്ങിയിട്ടുള്ള സ്ഥലങ്ങളിൽ എത്തി മോഷണം നടത്തുക എന്നുള്ളതാണ്. അതുകൊണ്ട് ജില്ലയിൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിലും, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലും പോകുന്ന വിലയേറിയ ആഭരണങ്ങൾ ധരിച്ച് വരുന്ന പ്രായമായ സ്ത്രീകളും കുട്ടികളുമായി വരുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുകയും, ഇവരെ കാണുകയാണെങ്കിൽ വിവരം തൊട്ടടുത്തുളള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ അറിയിക്കുക.04936 202400, 9497987196






