• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home TECHNOLOGY

ഓട്ടോമാറ്റിക് കാറുകൾ ഓടിക്കാൻ ഇനി പ്രത്യേക ലൈസൻസ്

Sidhik Keloth by Sidhik Keloth
August 13, 2023
in TECHNOLOGY
0
ഓട്ടോമാറ്റിക് കാറുകൾ ഓടിക്കാൻ ഇനി പ്രത്യേക ലൈസൻസ്
0
SHARES
0
VIEWS
Share on FacebookShare on Twitter

ഇരുചക്രവാഹനങ്ങളുടെ മാതൃകയിൽ കാറുകൾക്കും ഓട്ടോമാറ്റിക്, ഗിയർ എന്നിങ്ങനെ രണ്ടുതരം ലൈസൻസുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവർക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാം. ഗിയർവാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നേടുന്നവർക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം. പക്ഷേ, ഓട്ടോമാറ്റിക് വാഹന ലൈസൻസുള്ളവർക്ക് ഗിയർവാഹനങ്ങൾ ഓടിക്കാൻ അനുമതിയുണ്ടാകില്ല. അവർ ഗിയർവാഹനങ്ങളിൽ വീണ്ടും ടെസ്റ്റ് പാസാകേണ്ടിവരും.

സംസ്ഥാനസർക്കാരിന്റെ നിവേദനത്തെത്തുടർന്നാണ് കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം കാറുകളും ചെറുവാനുകളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം.വി.) വിഭാഗത്തിന് പ്രത്യേക ക്ലാസ് ലൈസൻസ് ഏർപ്പെടുത്തിയത്.കേന്ദ്ര ഡ്രൈവിങ് ലൈസൻസ് സംവിധാനമായ ‘സാരഥി’യിലേക്ക് മാറിയപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ലൈസൻസ് വിഭാഗങ്ങളും കേന്ദ്രം ക്രമീകരിച്ചിരുന്നു. സംസ്ഥാനത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, മീഡിയം, ഹെവി, ഗുഡ്സ് വിഭാഗം ലൈസൻസുകൾ ഇല്ലാതായി. പകരം ഏർപ്പെടുത്തിയ എൽ.എം.വി. ലൈസൻസിൽ ഓട്ടോറിക്ഷ മുതൽ മിനി വാനുകൾവരെ ഓടിക്കാനാകും.

അടുത്തിടെ കേന്ദ്രസർക്കാർ നിർദേശപ്രകാരം എൽ.എം.വി. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഗിയർവാഹനങ്ങൾ വേണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാൻ അനുവദിച്ചു. ഇവർക്ക് ഗിയർ വാഹനങ്ങളും ഓടിക്കാനുള്ള സാവകാശം ലഭിച്ചിരുന്നു.ഈ ന്യൂനത ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്തയച്ചതിനെത്തുടർന്നാണ് പുതിയ തീരുമാനം. വിദേശ ഓട്ടോമാറ്റിക് ലൈസൻസുമായി വരുന്നവർക്ക്, പകരം തുല്യതയുള്ള ഡ്രൈവിങ് ലൈസൻസ് നൽകാൻ പുതിയ സംവിധാനത്തിൽ കഴിയും.

Previous Post

അകാല മരണം തടയാൻ ദിവസവും എത്ര ചുവട് നടക്കണം? ഉത്തരമിതാ.

Next Post

തിരുനെല്ലിയിൽ കാട്ടാനയുടെ അക്രമത്തിൽ ഒരാൾ മരണപ്പെട്ടു

Sidhik Keloth

Sidhik Keloth

Next Post
തിരുനെല്ലിയിൽ കാട്ടാനയുടെ അക്രമത്തിൽ ഒരാൾ മരണപ്പെട്ടു

തിരുനെല്ലിയിൽ കാട്ടാനയുടെ അക്രമത്തിൽ ഒരാൾ മരണപ്പെട്ടു

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON