• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

വനിതാ ദിനത്തോടനുബന്ധിച്ച് നാലാം തവണയും സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച വനിതാ ട്രക്കിംഗിന് മികച്ച പ്രതികരണം

Sidhik Keloth by Sidhik Keloth
March 8, 2024
in NEWS
0
വനിതാ ദിനത്തോടനുബന്ധിച്ച് നാലാം തവണയും സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച വനിതാ ട്രക്കിംഗിന് മികച്ച പ്രതികരണം
0
SHARES
0
VIEWS
Share on FacebookShare on Twitter

ഇന്ന് അന്താരാഷ്ട്ര വനിതാദിനം. ടൂറിസം മേഖലയിൽ മുൻനിരയിലുള്ള വയനാട്ടിൽ ഇപ്പോൾ ട്രെൻഡ് ആവുകയാണ് വനിതകളുടെ ട്രക്കിങ്ങും സാഹസിക വിനോദസഞ്ചാരവും. വയനാട് ടൂറിസം ഓർഗനൈസേഷൻ്റെ സഹകരണത്തോടെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയവിംഗ്സും ഒമാകും ചേർന്ന് വനിതാ ദിനത്തോടനുബന്ധിച്ച് നാലാം തവണയും സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച വനിതാ ട്രക്കിംഗിന് മികച്ച പ്രതികരണമാണുണ്ടായത്. ട്രാവൽ വ്ളോഗർമാരായ വനിതാ പ്രതിനിധികളാണ് രണ്ട് ദിവസത്തെ വയനാട് സന്ദർശനത്തിന് എത്തിയത്. ജോലി തിരക്കുകൾക്കും വീട്ടുകാര്യങ്ങൾക്കിടയിലും ട്രക്കിങ്ങിനും സാഹസിക വിനോദസഞ്ചാരത്തിനും സമയം കണ്ടെത്തുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് സമൂഹത്തിൽ വർദ്ധിച്ചുവരികയാണ്. ഇവരിൽ പലരും സഞ്ചാരികൾ മാത്രമല്ല യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വീഡിയോ കണ്ടെന്റുകൾ ചെയ്യുന്ന വ്ളോഗർമാർ കൂടിയാണ്. ചിലർ രാജ്യം മുഴുവൻ സഞ്ചരിക്കും. മറ്റുചിലരാകട്ടെ വയനാട് പോലുള്ള മലയോര മേഖലകളിൽ പുഴകളിലും കുന്നിൻ മുകളിലും റിവർ റാഫ്റ്റിങ്ങും ട്രക്കിങ്ങും നടത്തുന്നവരാണ്. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയവിങ്സ് വനിതാ ദിനത്തോടനുനുബന്ധിച്ച് ഇത് നാലാം തവണയാണ് വനിതാ വ്ളോഗർമാർക്ക് വേണ്ടി മാത്രമായി ട്രക്കിംഗ് സംഘടിപ്പിച്ചത് .ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജിന്റെ നിർമ്മാണത്തിലൂടെ പ്രശസ്തമായ 900 കണ്ടിയിലായിരുന്നു ഇത്തവണത്തെ ട്രക്കിംഗ്. മലപ്പുറം സ്വദേശിനികളായ നൂറയും ഫെമിനയും എല്ലാം ട്രക്കിങ്ങിന് എത്തിയത് കൈക്കുഞ്ഞുങ്ങളുമാണ്. അതേസമയം ലീല എന്ന വീട്ടമ്മയാകട്ടെ പതിറ്റാണ്ടുകളായി തുടരുന്ന ട്രക്കിങ്ങിന്റെ ഭാഗമായാണ് പലതവണ എത്തിയ വയനാട്ടിൽ ഇത്തവണ വീണ്ടും ട്രക്കിങ്ങിന് എത്തിയത്. പശ്ചിമഘട്ട മലനിരകളിലെ അത്യപൂർവ്വം ജൈവവൈവിധ്യ മേഖലയായ 900 കണ്ടിയിലെ മലകയറ്റത്തിനുശേഷം കൽപ്പറ്റ നഗരത്തിലെത്തിയ സ്ത്രീസംഘം ലഞ്ച് വിത്ത് എം.എൽ.എ എന്ന പേരിൽ അഡ്വ.ടി.സിദ്ദീഖിനൊപ്പം ഉച്ച ഭക്ഷണം കഴിച്ച് വയനാടൻ ടൂറിസത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് സംവാദവും നടത്തി. മീറ്റ് കലക്ടർ എന്ന പേരിൽ വയനാട് ജില്ലാ കലക്ടർ ഡോക്ടർ രേണു രാജീവിന്റെ ചേമ്പറിൽ എത്തി വനിതാദിന വിശേഷങ്ങൾ പങ്കുവെച്ചു വീഡിയോ കണ്ടൻ ക്രിയേഷനിൽ വനിതകൾ വൈകിയാണ് എത്തിയതെങ്കിലും ഇപ്പോൾ വലിയ സ്വാധീന ശക്തികളായി വനിതാ ബ്ലോഗർമാർ മാറിയെന്ന് കലക്ടർ പറഞ്ഞു. സായംസന്ധ്യയിൽ കാരാപ്പുഴ അഡ്വഞ്ചർ പാർക്കിൽ എത്തിയ സംഘത്തെ സ്വീകരിക്കാൻ മലയാളത്തിലെ പുതുമുഖ നടിയും നൊണ എന്ന സിനിമയിലെ നായികയുമായ ശിശിരാ സെബാസ്റ്റ്യനും ഉണ്ടായിരുന്നു. കേരളത്തിൻറെ പല ഭാഗങ്ങളിൽ നിന്നെത്തിയ ട്രക്കിംഗ് വ്ളോഗർ സംഘത്തിനൊപ്പം ശിശിരയും ഏറെനേരം ചിലവിട്ടു. വനിതാ ശാക്തീകരണം എന്നാൽ സമ്മേളനങ്ങളും സെമിനാറുകളും പൊതു പരിപാടികളും മാത്രമല്ലന്നും മനസ്സിനും ശരീരത്തിനും കരുത്തുപകരുന്ന സാഹസിക വിനോദ പരിപാടികൾ കൂടിയാണെന്ന് തെളിയിച്ചാണ് സംഘം ചുരം ഇറങ്ങിയത് .വരും വർഷങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ട്രക്കിങ്ങും സാഹസിക വിനോദസഞ്ചാര പരിപാടികളും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ മീഡിയവിങ്സും ഒമാക്കും വയനാട് ടൂറിസം ഓർഗനൈസേഷനും .

Previous Post

ഹിറ്റാവാൻ ഒരുങ്ങി കോഴിക്കോട്ടെ ഷീ ലോഡ്ജ്; 100 രൂപ മുതൽ വാടക, പ്രവേശനോത്സവം മാർച്ച്‌ 11ന്

Next Post

ഗൂഡല്ലൂരിനടുത്ത് കാട്ടാന ആക്രമണങ്ങളിൽ രണ്ട് മരണം

Sidhik Keloth

Sidhik Keloth

Next Post
ഗൂഡല്ലൂരിനടുത്ത് കാട്ടാന ആക്രമണങ്ങളിൽ രണ്ട് മരണം

ഗൂഡല്ലൂരിനടുത്ത് കാട്ടാന ആക്രമണങ്ങളിൽ രണ്ട് മരണം

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON