• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS KERALA

ലുലുവിൽ നിന്ന് ഒന്നര കോടി അപഹരിച്ച കണ്ണൂർ സ്വദേശി പിടിയിൽ

Sidhik Keloth by Sidhik Keloth
April 5, 2024
in KERALA, WORLD
0
ലുലുവിൽ നിന്ന് ഒന്നര കോടി അപഹരിച്ച കണ്ണൂർ സ്വദേശി പിടിയിൽ
0
SHARES
0
VIEWS
Share on FacebookShare on Twitter

അബുദാബി: ലുലുവിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവിനെ അബുദാബി പൊലീസ് പിടികൂടി.അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചുവെന്ന കേസിൽ അബുദാബി പൊലീസ് പിടികൂടിയത്.

കഴിഞ്ഞമാസം 25ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലുലു ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തിയത്.

ഖാലിദിയ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
റെക്കോർഡ് വേഗതയിലാണ് പ്രതിയെ പിടിച്ചതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് പോയിരുന്നു.

പണം സൂക്ഷിക്കുന്നതിൽ വാണിജ്യ സ്ഥാപനങ്ങളും വ്യക്തികളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുമ്പോൾ ഭദ്രമാണെന്ന് ഉറപ്പ് വരുത്തണമെന്ന് പോലിസ് പറഞ്ഞു.

Previous Post

കൊടും കുറ്റവാളി ലെനിനെ രക്ഷപ്പെടാന്‍ സഹായിച്ച കോയമ്പത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥനെയടക്കം ഏഴ് പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു

Next Post

ബിജെപി സ്ഥാപനദിനം: പതാക ഉയർത്തി

Sidhik Keloth

Sidhik Keloth

Next Post
ബിജെപി സ്ഥാപനദിനം: പതാക ഉയർത്തി

ബിജെപി സ്ഥാപനദിനം: പതാക ഉയർത്തി

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON