• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS Crime

കൊടും കുറ്റവാളി ലെനിനെ രക്ഷപ്പെടാന്‍ സഹായിച്ച കോയമ്പത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥനെയടക്കം ഏഴ് പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു

Sidhik Keloth by Sidhik Keloth
April 5, 2024
in Crime, KERALA
0
കൊടും കുറ്റവാളി ലെനിനെ രക്ഷപ്പെടാന്‍ സഹായിച്ച കോയമ്പത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥനെയടക്കം ഏഴ് പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു
0
SHARES
0
VIEWS
Share on FacebookShare on Twitter

മേപ്പാടി: കൊടും കുറ്റവാളി ലെനിനെ രക്ഷപ്പെടാന്‍ സഹായിച്ച കോയമ്പത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥനെയടക്കം ഏഴ് പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു പസിയപുരം, എം. ധനസേഖരന്‍(29), മീനങ്ങാടി, മൈലമ്പാടി, വിണ്ണപറമ്പില്‍ വീട്ടില്‍ മണി എന്ന രാഹുല്‍(28), കൃഷ്ണഗിരി, ഞണ്ടുകുളത്തില്‍ ജോണി ജോര്‍ജ്(41), മൈലമ്പാടി, വെളിപറമ്പില്‍ വീട്ടില്‍ കിച്ചു എന്ന രഞ്ജിത്ത് മോഹനന്‍(31), മീനങ്ങാടി, വിത്തുപുരയില്‍ വീട്ടില്‍, ടിന്റോ തങ്കച്ചന്‍(35), മൈലമ്പാടി, തട്ടാരത്തൊടിയില്‍ വീട്ടില്‍ ടി. അഫ്‌സല്‍(37), മൈലമ്പാടി, പോട്ടായില്‍ വീട്ടില്‍ സനല്‍ മത്തായി(29) എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സഹായിച്ച സ്പാ നടത്തിപ്പുകാരിയായ സ്ത്രീയെ കൂടി പിടികൂടാനുണ്ട്. ലെനിനിന്റെ ബന്ധുവിന്റെ കൈയില്‍ നിന്നും രഞ്ജിത്തില്‍ നിന്നും ഗൂഗിള്‍ പേ വഴി ധനസേഖരന്‍ പണം വാങ്ങിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ലെനിന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തമിഴ്നാട്ടില്‍ ബലാല്‍സംഘം, കൊലപാതക കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന കൃഷ്ണഗിരി, മൈലമ്പാടി, എം.ജെ. ലെനിനാണ്(40) തമിഴ്നാട് പോലീസ് അമ്പലവയല്‍ കൂട്ട ബലാല്‍സംഘ കേസില്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി വൈത്തിരി സബ് ജയിലില്‍ പാര്‍പ്പിക്കാന്‍ കൊണ്ടുപോകും വഴി കോട്ടനാട് 46-ല്‍ വെച്ച് രക്ഷപ്പെട്ടത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് തമിഴ്‌നാട് പോലീസുകാരനെയും ലെനിനിന്റെ കൂട്ടാളികളെയും മേപ്പാടി പോലീസ് അറസ്റ്റ് ചെയ്യുന്നത്. രക്ഷപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പേ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള ശാസ്ത്രീയാന്വേഷണത്തിലൂടെയും പ്രതിയെ പിടികൂടാന്‍ മേപ്പാടി പോലീസിന് കഴിഞ്ഞിരുന്നു. ഏപ്രില്‍ രണ്ടിന് വൈകിട്ട് മേപ്പാടി സ്റ്റേഷന്‍ പരിധിയിലെ കോട്ടനാട് 46-ല്‍ വെച്ച് രക്ഷപ്പെട്ട ലെനിനെ മൂന്നിന് വൈകിട്ടോടെയാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുന്നത്.

മൂന്ന് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥരാണ് ലെനിന്റെ സംരക്ഷണത്തിനായുണ്ടായിരുന്നത്. ഇതില്‍ സീനിയര്‍ ഉദ്യോഗസ്ഥനായ ധനസേഖരനെ ലെനിന്‍ പ്രലോഭിപ്പിച്ച് തന്റെ വരുതിയിലാക്കി. ഒന്നാം തീയതി കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവരും വഴി തന്നെ ഇവര്‍ ഗൂഢാലോചന തുടങ്ങിയിരുന്നു. ലെനിന്റെ കൂട്ടാളി രഞ്ജിത്ത് ഏര്‍പ്പാടാക്കി കൊടുത്ത റിസോര്‍ട്ടിലാണ് പോലീസ് സംഘവും ലെനിനും താമസിച്ചത്. രണ്ടാം തീയതി ലെനിനെ കോടതിയിലെത്തിച്ച് കോടതി നടപടികള്‍ക്ക് ശേഷം ഇവര്‍ റിസോര്‍ട്ടിലേക്ക് മടങ്ങി. ശേഷം, മറ്റു രണ്ട് പോലീസ് ഉദ്യോഗസ്ഥരെ റിസോര്‍ട്ടില്‍ വിശ്രമിക്കാന്‍ പറഞ്ഞ ശേഷം ടിന്റോയുടെ കാറില്‍ ലെനിനെ അമ്പലവയലിലുള്ള വീട്ടിലെത്തിക്കാന്‍ ധനസേഖരന്‍ അവസരമൊരുക്കി. അവിടെ വെച്ച് എങ്ങനെ രക്ഷപ്പെടാം എന്നതിനെ കുറിച്ചും ലെനിനും ധനസേഖരനും കൂട്ടാളികളും ഗൂഢാലോചന നടത്തി. തുടര്‍ന്ന്, ലെനിന്റെ സ്വാധീനമുപയോഗിച്ച് കോട്ടനാട് 46-ല്‍ ഒരു സ്ത്രീ നടത്തുന്ന സ്പാ ആന്‍ഡ് മസാജ് സെന്ററില്‍ ഇവരെത്തി. തുടര്‍ന്നാണ്, രാഹുല്‍ മണിയും ജോണിയും അഫ്‌സലും കൂടി കാറില്‍ ലെനിനെ കോട്ടയത്തേക്കെത്തിക്കുന്നത്. കോട്ടയത്തുണ്ടായിരുന്ന സനലിന്റെ സഹായത്തോടെ ലെനിന്‍ പുതിയ ഫോണും സിം കാര്‍ഡും വാങ്ങി. തുടര്‍ന്ന്, ലെനിന്‍ പരശുറാം എക്‌സ്പ്രസ് ട്രെയിനില്‍ മാംഗ്‌ളൂരിവിലേക്ക് കടക്കാന്‍ ശ്രമിക്കുകയും, സനലൊഴികെയുള്ള കൂട്ടാളികള്‍ കാര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കുകയുമായിരുന്നു. ഇവരെ കാപ്പംകൊല്ലിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സനലിനെ കോട്ടയത്ത് നിന്ന് കോട്ടയം പോലീസ് കസ്റ്റഡിയിലെടുത്ത് മേപ്പാടി പോലീസിന് കൈമാറി.

46-ല്‍ വെച്ചാണ് ലെനിന്‍ രക്ഷപ്പെടുന്നതെങ്കിലും കാപ്പംകൊല്ലി റോഡില്‍ വെച്ചാണ് രക്ഷപ്പെട്ടതെന്ന് പറഞ്ഞ് നാട്ടുകാരെയും പോലീസിനെയും ധനസേഖരന്‍ കബളിപ്പിച്ചു. പോലീസിന് പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതിനാല്‍ കുറച്ച് സമയം പോലീസിന് ഇരുട്ടില്‍ തപ്പേണ്ടി വന്നു. എന്നാല്‍, മൊഴികളിലെ വൈരുദ്ധ്യം മനസിലാക്കിയ പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും ശാസ്ത്രീയാന്വേഷണം നടത്തി. ഇയാള്‍ കൂട്ടാളികളുടെ സഹായത്തോടെ കോട്ടയത്തേക്ക് കടന്നതായി വിവരം ലഭിക്കുകയും, തുടര്‍ന്ന് കോട്ടയം പോലീസിന്റെ സഹായം തേടുകയും ചെയ്തു. കോട്ടയത്ത് നിന്ന് പിടികൂടിയ സനലിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലെനില്‍ ട്രെയിനില്‍ മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമമാണെന്ന് മനസിലാക്കി. ശേഷം, പ്രതിയുടെ ഫോട്ടോ അടക്കമുളള വിവരങ്ങള്‍ മേപ്പാടി പോലീസ് ആര്‍.പി.എഫിന് കൈമാറി. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പാടി പോലീസ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നതിനു മുമ്പേ പ്രതിയെ ആര്‍.പി.എഫ് പിടികൂടുകയും മേപ്പാടി പോലീസിന് കൈമാറുകയുമായിരുന്നു.

തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ഇരട്ടകൊലപാതകകേസില്‍ 64 വര്‍ഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിന്‍. 2022-ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എറണാംകുളത്ത് നിന്ന് തട്ടികൊണ്ടുവന്ന് എടക്കലിലെ ഹോംസ്റ്റേയിലെത്തിച്ച് ലഹരിവസ്തുക്കള്‍ നല്‍കി 17 പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഘം ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. അമ്പലവയല്‍ സ്റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക്, റോബറി എന്നീ കേസുകളിലും, ബത്തേരി സ്റ്റേഷനില്‍ അക്രമിച്ച് പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലും, കല്‍പ്പറ്റ സ്റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക് കേസിലും പ്രതിയാണ്. എസ്.ഐ ഹരീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ.കെ. വിപിന്‍, നൗഫല്‍, സി.പി.ഒ സക്കറിയ, ഷാജഹാന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Previous Post

താമരശ്ശേരി ചുരത്തിൽ വാഹനാപകടം:രണ്ടു പേർക്ക് ഗുരുതര പരിക്ക്

Next Post

ലുലുവിൽ നിന്ന് ഒന്നര കോടി അപഹരിച്ച കണ്ണൂർ സ്വദേശി പിടിയിൽ

Sidhik Keloth

Sidhik Keloth

Next Post
ലുലുവിൽ നിന്ന് ഒന്നര കോടി അപഹരിച്ച കണ്ണൂർ സ്വദേശി പിടിയിൽ

ലുലുവിൽ നിന്ന് ഒന്നര കോടി അപഹരിച്ച കണ്ണൂർ സ്വദേശി പിടിയിൽ

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON