• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

കനവ് ബേബി അന്തരിച്ചു; വിടവാങ്ങിയത് പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതം

Sidhik Keloth by Sidhik Keloth
September 1, 2024
in NEWS
0
കനവ് ബേബി അന്തരിച്ചു; വിടവാങ്ങിയത് പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതം
0
SHARES
0
VIEWS
Share on FacebookShare on Twitter

കൽപറ്റ: കനവ് ബേബി എന്ന കെ. ജെ ബേബി അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70 വയസ്സ് ആയിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് കെ ജെ ബേബി. പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടു​ഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്. കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിൽ കുടിയേറി. 1994 ലാണ് കനവ് എന്ന ബദൽ സ്കൂൾ തുടങ്ങിയത്. മാവേലി മൻറം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.

ബഹുമുഖ പ്രതിഭയായിരുന്നു കനവ് ബേബി എന്ന കെ ജെ ബേബി.നാ‍ടകപ്രവർത്തകനും നോവലിസ്റ്റും നാടൻ പാട്ടുകാരനും നക്സലൈറ്റും എന്നിങ്ങനെ ബേബി നിറഞ്ഞ് നില്കാത്ത വേഷങ്ങളില്ല. കനവ് എന്ന സമാന്തരവിദ്യാഭ്യാസ സ്ഥാപനമാണ് ബേബിക്ക് ദേശീയ തലത്തിൽ ശ്രദ്ധ നേടിക്കൊടുത്തത്.

നാട് എൻ വീട് എൻ വയനാട് എന്ന ഈ പാ‍ട്ട് കേൾക്കാത്തവരുണ്ടാകില്ല. കനവിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്കൊപ്പം ബേബി നാടാകെ പാടിയ പാട്ടാണിത്. കേരളത്തിൽ ഇത്തരമൊരു സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനം ആദ്യമായിട്ടായിരുന്നു. കാടിന്റെ മക്കൾക്ക് ക്ലാസുമുറികളിലെ അടിച്ചേൽപ്പിച്ച അച്ചടക്കമല്ല വേണ്ടത് എന്ന ബോധ്യമാണ് ബേബിയെയും ഭാര്യയെയും കനവെന്ന ബദൽ വിദ്യാഭ്യാസസ്ഥാനത്തിലേക്ക് നയിച്ചത്. അതിനും മുന്‍പ് 70കളുടെ അവസാനം കേരളം മുഴുൻ ചർച്ചയായ നാടുഗദ്ധികയെന്ന തെരുവ് നാടകവുമായി നാട് ചുറ്റി ശ്രദ്ധ നേടിയ ബേബിയെ ഇടത് സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നക്സലൈറ്റ് ആഭിമുഖ്യമായിരുന്നു കാരണം. അതിനും മുമ്പ് തിരുവണ്ണാമലയിലെ രമണാശ്രമത്തിൽ സന്യസിച്ചിരുന്നു ബേബി രണ്ട് വർഷം.

സന്യാസത്തിൽ നിന്ന് പുറത്ത് കടന്ന ബേബി പിന്നീട് പൊതു പ്രശ്നങ്ങളിൽ പിന്നോക്കക്കാരുടെ നാവായി.മാവേലി മൺറം പോലുള്ള മികച്ച നോവലുകളെഴുതി. സാഹിത്യ അക്കാദമി അവാർഡ് അടക്കമുള്ള എണ്ണം പറഞ്ഞ പുരസ്കാരങ്ങൾ നേടി. നർമ്മദാ ബചാവോ സമരസമിതിയുടെ കൂടെ മഹാരാഷ്ട്രയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രവർത്തിച്ചു.

അവസാനകാലത്ത് വിഷാദവും രോഗങ്ങളും ബേബിയെ അലട്ടിയിരുന്നു. കനവ് എന്ന സ്ഥാപനം തന്റെ ശിഷ്യർക്ക് കൈമാറി നീണ്ട യാത്രകളിലായിരുന്നു ബേബി. കുടിയേറ്റ കർഷക കുടുംബത്തിൽ പിന്ന ബേബി മണ്ണിന്റെ മനുഷ്യരുടെ ദൈന്യത കണ്ടു. കേട്ടു. മനസ്സലിവുള്ള മനുഷ്യനായി ജീവിച്ചു. വ്യവസ്ഥയെ ചോദ്യം ചെയ്തും നിരാലംബരായ മനുഷ്യർക്ക് വേണ്ടി അലിവോടെ നിലകൊണ്ടു ജീവിച്ച മനുഷ്യപ്പറ്റുള്ള ഒരു ദാർശനികനായിരുന്നു കെജെ ബേബി.

Previous Post

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി; ഇപ്പോള്‍ അപേക്ഷിക്കാം

Next Post

കേരള ആർട്ടിസാൻസ് യൂണിയൻ [CITU ]മാനന്തവാടി RDO ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി

Sidhik Keloth

Sidhik Keloth

Next Post
കേരള ആർട്ടിസാൻസ് യൂണിയൻ [CITU ]മാനന്തവാടി RDO ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി

കേരള ആർട്ടിസാൻസ് യൂണിയൻ [CITU ]മാനന്തവാടി RDO ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON