മാനന്തവാടി .നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക. ‘
ക്ഷേമനിധി ആനുകൂല്യങ്ങൾ -സമയ ബന്ധിതമായി നൽകുക.
ക്ഷേമനിധികൾക്ക് കേന്ദ്രസർക്കാർ വിഹിതം നൽകുക.
-തദ്ധേശസ്ഥാപനങ്ങൾ മുഖേന തൊഴിലാളി സെസ്സ് പിരിവ് ഊർജിതമാക്കുക
. – നിർമാണ വസ്തുക്കളുടെ അമിത വില നിയന്ത്രിക്കുകയും അവ ലഭ്യമാക്കുന്നതിന് ഇടപെടൽ നടത്തുക.
ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക
തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായാണ് കേരള ആർട്ടിസാൻസ് യൂണിയൻ, മാനന്തവാടി- പനമരം ഏരിയ കമ്മറ്റികളുടെ നേതൃത്തത്തിൽ RDO ഓഫീസിലേക്ക് സമരം സഘടിപ്പിച്ചത്.
സമരം – യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ” കെ.എം.അബ്ദുൾ ആസിഫ് ഉദ്ഘാടനം ചെയ്തു. പനമരം ഏരിയ സെക്രട്ടറി കെ.ആർ രഘു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം ‘കെ.പത്മിനി -ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ടിവിനു ,പി.സന്തോഷ്, എം.എംജോർജ്, പി.വി രോഹിണി,പെരുമാൾ’ ശ്രീജ.. എന്നിവർ പ്രസംഗിച്ചു.
പി. പരമേശ്വരൻ സ്വാഗതവും, സി.സി സുകുമാരൻ നന്ദിയും പറഞ്ഞു.
![കേരള ആർട്ടിസാൻസ് യൂണിയൻ [CITU ]മാനന്തവാടി RDO ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി](https://timesofwayanad.com/wp-content/uploads/2024/09/5139cd5a-5264-45ed-8976-8f042cf5d80d-750x375.jpeg)





