തലപ്പുഴ. തവിഞ്ഞാൽ റിസർവ് വനത്തിൽ നിന്നു നടപടി ക്രമങ്ങൾ പാലിക്കാതെ മരം മുറിച്ചതിനു രണ്ടു പേരെ സസ്പെൻഡ് ചെയ്തു.തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.വി. ശ്രീധരൻ, സി.ജെ. റോബർട്ട് എന്നിവരെ നോർത്തേൺ സർക്കിൾ സി.സി.എഫ്. കെ.എസ്. ദീപ സസ്പെൻഡ് ചെയ്തതായി നോർത്ത് വയനാട് ഡി.എഫ്.ഒ. കെ.ജെ. മാർട്ടിൻ ലോവൽ അറിയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ പേരിലും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. ജയരാജന്റെ പേരിലും അച്ചടക്ക നടപടിക്കു ശുപാർശ ചെയ്തിട്ടുമുണ്ട്. മറ്റു
കുറ്റകൃത്യങ്ങളൊന്നും മരംമുറിയിൽ സംഭവിച്ചിട്ടില്ലെന്നു ഉറപ്പാക്കാൻ തുടരന്വേഷണം നടത്തുമെന്നും വനംവകുപ്പ് അറിയിച്ചു.






