അഭയമില്ലാത്തവർക്ക് ആശ്വാസം പകരാൻ, ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ടവരെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ, അവരുടെ മുറിവുകളിൽ സാന്ത്വന ലേപനം പുരട്ടാൻ …….
ഈ ലോകം അവരുടേതുകൂടിയാണെന്ന് അവരെ ബോധ്യപ്പെടുത്താൻ നാം ഒരുമിക്കേണ്ടതിന്റെ പ്രാധാന്യം അനുദിനം തെളിഞ്ഞ് കൊണ്ടിരിക്കുന്നു. രോഗദുരിതങ്ങൾ, പ്രത്യേകിച്ച് മാറാരോഗങ്ങൾ ഒരു വ്യക്തിയുടെ ശരീരത്തെ മാത്രമല്ല ബാധിക്കുന്നത്. അവരുടെ മനസ്സിനെക്കൂടി യാണ്. ഒരുപാട് മാനസികമായ വേവലാതികളിലേക്കാണ് അവർ വീണു പോകുന്നത്! ഭയവും, ആശങ്കയും, സങ്കടവും അവരെ വന്നുമൂടും. സാമൂഹികമായി അവർ ഉൾവലിയും, ഒറ്റപ്പെടും, പ്രതീക്ഷകൾ അസ്തമിക്കും, മരണത്തെ ആഗ്രഹിക്കും.
വേദനിക്കുന്ന മനുഷ്യരിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് അവരുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നിറക്കുകയും സ്നേഹത്തിന്റെ തണൽ വിരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഈ വരുന്ന 12-ആം തിയ്യതി വേൾഡ് ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് ദിനത്തിൽ മെഗാ പാലിയേറ്റീവ് ഹോം കെയർ നടത്തുന്നു ഡോക്ടർമാർ നേഴ്സ് മാർ 40 ഓളം വരുന്ന പാലിയേറ്റീവ് വളന്റിയർമാർ 7 ഓളം സ്‌കോഡുകളാക്കി തിരിച്ച് നിലവിൽ പി ടി എച്ച് പാലിയേറ്റീവ് കെയർ നൽകി വരുന്ന 38 ഓളം രോഗികളുടെ അടുത്ത് എത്തി അവരോടൊപ്പം ചിലവഴിച്ച് അവർക്ക് സ്നേഹ സമ്മാനങ്ങൾ നൽകുക എന്നതാണ് ഈ മെഗാ ഡ്രൈവിന്റെ ഉദ്ദ്ദേശം
കേരളത്തിലെ 33 ആ മത്തെ പൂക്കോയ തങ്ങൾ ഹോസ് പിസ് യൂണിറ്റ് ആണ് മാനന്തവാടിയിൽ ആരംഭിച്ചത് മാനന്തവാടി മെഡിക്കൽ കോളേജിന് സമീപം ബാഫഖി ഹോമിലാണ് നിലവിൽ പൂക്കോയ തങ്ങൾ ഹോസ് പിസ് പ്രവർത്തിച്ച് വരുന്നത്
കേരളത്തിൽ നൈറ്റ് പാലിയേറ്റീവ് എന്ന ആശയം വളരെ വെവസ്ഥാപിതമായ സംവിധാനത്തിലൂടെ ഈ 33 യൂണിറ്റിലും നടന്ന് വരുന്നു വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയാണ് ഇതിന്റെ പ്രവർത്തന സമയം 36 ദിവസം കൊണ്ട് 106 ഓളം കേസുകൾ അറ്റൻഡ് ചെയ്യാൻ പൂക്കോയ തങ്ങൾ ഹോസ് പിസ് മാനന്തവാടിക്ക് കഴിഞ്ഞു
ഒരു നേഴ്സ് ഒരു ഡ്രൈവർ ഒരു പാലിയേറ്റീവ് വളന്റീർ എന്നിവരടങ്ങുന്ന ടീം ആണ് നൈറ്റ് എമെർജെൻസി പാലിയേറ്റീവ് വാഹനത്തിൽ ഉണ്ടാവുക ഇതിന് വേണ്ടി 35 ഡ്രൈവർമാർ 29 പലിയറ്റിവ് വളണ്ടിയർ മാർ എന്നിവർ സേവന രംഗത്തുണ്ട് നേഴ്സ് ഒഴികെഉള്ളവരുടെ സേവനം സൗജന്യമാണ്
പൂക്കോയ തങ്ങൾ ഹോസ് പിസ് നൽകുന്ന എല്ലാ സേവനങ്ങളും സൗജന്യമാണ് മെഡിക്കൽ കോളേജിന്റെ 10 കിലോ മീറ്റർ പരീതിയിൽ ആണ് നിലവിൽ ഇതിന്റെ സേവനം ലഭ്യമാകുന്നത് 5 പഞ്ചായത്തിന്റെയും ഒരു മുനിസിപ്പാലിറ്റിയുടെയും ഭാഗങ്ങൾ നിലവിൽ ഇതിന്റെ പ്രവത്തന പരിധിയിൽ വരുന്നുണ്ട് കെ സി അസീസ് ചെയർമാനും അഡ്വ റഷീദ് പടയൻ കൺവീനർ മോയിൻ കാസിമി ട്രഷറർ –
അഹമ്മദ് മാസ്റ്റർ കൊ ഓർഡിനേറ്റർ ,റഫീഖ് ആലമ്പാടി ,ഉസ്മാൻ പൊണ്ണൻ ,അഷ്‌റഫ് കെ ടി ,ആരിഫ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ദൈനം ദിന കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്






