മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശിനി എസ്റ്റേറ്റിലാണ് കടുവയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടത്. വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ കാപ്പി പറിക്കുന്നതിന് വേണ്ടി പോയതാണ് യുവതി. ശേഷം തിരിച്ച് വരാത്തതിനെ
തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് തോട്ടത്തില്‍ നിന്ന് മാറി വനമേഖലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെ ട്ടത്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. രാവിലെ പരിശോധന യ്ക്ക് പോയ തണ്ടർബോൾട്ട് അംഗങ്ങളാണ് പാതി ഭക്ഷിച്ച നിലയി ലുള്ള മൃതദേഹം കണ്ടത്. വനംവകുപ്പിലെ താൽക്കാലിക ജീവന ക്കാരനാണ് അച്ചപ്പൻ.






