23-01-25 ന് വൈത്തിരി ഇന്ദീവര റിട്രീറ്റിൽ നടന്ന ജനറൽ ബോഡി,ജില്ലാ ഭാരവാഹികളെ തിരെഞ്ഞെടുത്തു. പ്രസിഡന്റ് . ശ്രീ ഗോപകുമാർ വർമ ( പഗ് മാർക്ക് റിസോർട്ട്)
സെക്രട്ടറി ശ്രി സായൂജ് പ്രഭാകർ. ( ഭുവി റിട്രീറ്റ് )
ട്രഷറർ ശ്രീ ആനന്ദരാജ് എ എസ്.
വയനാട് ടുറിസത്തിൽ സജീവ സാന്നിധ്യമായ WETA ഡെസ്റ്റിനേഷൻ പ്രമോഷന് ഊന്നൽ നൽകി ക്രിയാത്ന്മക പ്രവർത്തനമാണ് ലക്ഷ്യമിടുന്നത് എന്ന് പ്രസിഡന്റ് ശ്രീ ഗോപകുമാർ വർമ പറഞ്ഞു.യോഗം വയനാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് DYSP ശ്രീ ധനഞ്ചയ ബാബു ഉത്ഘാടനം ചെയ്തു.
ശേഷം പോലീസും ടൂറിസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മികച്ച ട്രെയിനിങ് ഓഫീസർ കാസിം നൽകി.
ടൂറിസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എല്ലാ അധികാരികളുടെയും, ടുറിസം സംരഭകരുടെയും, തദ്ദേശ സ്ഥാപനങ്ങളുടെയും, അധികാരികളുടെയും, ഹെൽത്ത്, പോലീസ് വകുപ്പുകളുടെ സുരക്ഷയും., സഹകരണവും ഉണ്ടാവണം എന്നും യോഗം ആവശ്യപെട്ടു.
ഈ വർഷം മുഴുവൻ മെമ്പർമാർക്കും സൗജന്യ ഇൻഷുറൻസ് കൂടി ലഭ്യമാക്കുമെന്ന് PST പ്രസ്ഥാവിച്ചു.പ്രസ്തുത യോഗത്തിൽ വളരെക്കാലം പ്രസിഡന്റായി സേവനം നൽകിയ മുഹമ്മദ് ഇസാക്ക് വലിയമണ്ണിലിനെ യോഗം ആദരിച്ചു.കൂടാതെ ടുറിസം മന്ത്രിക്ക് നൽകിയ വയനാട് സമഗ്ര വികസന രേഖ പുതുക്കി ബന്‌ധപെട്ട അധികാരികൾക്ക് സമർപ്പി ക്കുവാനും യോഗം തീരുമാനിച്ചു.






