വയനാട് പഞ്ചാരകൊല്ലിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാരിന്റെ SOP പ്രകാരം പ്രത്യേക സമിതി രൂപീകരിച്ചു കൊണ്ട് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചി രുന്നു. ഈ സമിതി യോഗം ചേർന്ന് ശുപാർശ ചെയ്‌തത് കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആദ്യമായി കൂട് വച്ചോ മയക്കു വെടി വച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടൽ വെടി വച്ചു കൊല്ലാം എന്നാണ് SOP പ്രകാരം പുറപ്പെടുവിച്ച ഉത്തരവ്. SOP പ്രകാരമുള്ള മറ്റ് നടപടി ക്രമങ്ങൾ പാലിച്ച് തുടർ നടപടികൾ എടുത്ത് വരികയാണ്.






