വനം പരിസ്ഥിതി സംരക്ഷണം,കാ ലാവസ്ഥ വ്യതിയാനം,
സുസ്ഥി ര കൃഷി, മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണം എന്നിവയാണ് ക്ലാസ് കൊണ്ട് ഉദേശിക്കുന്നത്.
കൃഷിയിൽ നിന്ന് അകന്നുപോകുന്ന പുതുതലമുറയെ ആര്യോഗ്യപരമായ കൃഷിരീതികൾ പഠിപ്പിക്കുക സ്വയം പര്യാപ്തരാവുക എന്നതാണ് ലക്ഷ്യം.
ഒരു മാസം ഒരു സ്കൂൾ ഒരു ക്ലാസ് എന്ന രീതിയാണ് ക്ലാസ് എന്ന കൃമത്തിലാണ് കൃമീക രിക്കുന്നത്. കേരളത്തിൽ തന്നെ ആദ്യമാണ് ഹരിത സമിതിക്ലാസ് നടത്തുന്നത്. ഓരോ ക്ലാസ് കഴിയുമ്പോഴും കുട്ടികൾക്ക് പച്ചകറികളുടേയും ഫലവൃക്ഷ ങ്ങളുടെയും വിത്തുകളും തൈകളും നൽകി ഒരു വർഷം അതിൻ്റെ പുരോഗതി പരിശോധിച്ച് ഏറ്റവും നല്ല കൃഷി നടത്തുന്ന സ്കൂളിന് സമ്മാനം നൽകുന്നതാണ്.
ഇന്ന് വള്ളിയൂർകാവ് നെഹറു മെമ്മോറിയൽ യു. പി. സ്കൂൾ കുട്ടികളായിരുന്നു പങ്കെടുത്തത്.
മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ടി.സി ജോസഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ സി.സി.എഫ്.ആർ.കീർത്തി ഐ എഫ് എസ്, അദ്യക്ഷത വഹിച്ചു.. എടവക പഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ്കുട്ടി ഡി.എഫ്.ഒ മാർട്ടിൻ ലോവൽ ഐ.എഫ്.എസ് , എ.സി. എഫ്
എം. ടി. ഹരിലാൽ ,ബേബി വർഗ്ഗീസ് മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു. പി.ജെ. മാനുവൽ, ഒ.വി ജോൺസൺ മാസ്റ്റർ എന്നിവർ ക്ലാസ് എടുത്തു –
ഫോറസ്റ്റ്റയിഞ്ച് ഓഫീസർ പി.സുനിൽകുമാർ നന്ദി പറഞ്ഞു.
തോമസ് കുഴിനിലത്തിൻ്റെ നേതൃത്തത്തിൽ വാദ്യമേ ളങ്ങളോടെയായിരുന്നു മന്ത്രിയേയും മറ്റും വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്..