• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

സ്വർണ കിരീടങ്ങളും സ്വർണ വാളും​ സ്വർണ അരപ്പട്ടയും; 11,344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ്; ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാടിന് കൈമാറി

Sidhik Keloth by Sidhik Keloth
February 16, 2025
in NEWS
0
സ്വർണ കിരീടങ്ങളും സ്വർണ വാളും​ സ്വർണ അരപ്പട്ടയും; 11,344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ്; ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാടിന് കൈമാറി
0
SHARES
0
VIEWS
Share on FacebookShare on Twitter

Published ;16-02-2025 ഞായർ

ബെംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാട് സർക്കാരിന് കൈമാറി. അനധികൃത സ്വത്ത് സമ്പാദന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ പിടിച്ചെടുത്ത സ്വത്ത് വകകളാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. ബംഗളുരുവിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് 27.568 കിലോഗ്രാം സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള സ്വത്തുവകകൾ തമിഴ്നാട് സർക്കാരിന് കൈമാറിയിരിക്കുന്നത്.
27.568 കിലോഗ്രാം സ്വർണാഭരണങ്ങൾ,​ 1136 കിലോ ഗ്രാം വെള്ളി,​ 1526 ഏക്കർ ഭൂമിയുടെ രേഖകൾ എന്നിവ ഉൾപ്പെടെയാണ് കൈമാറിയത്. ഇതുകൂടാതെ വജ്രങ്ങൾ, 11,344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവയും കൈമാറി. രണ്ട് സ്വർണ കിരീടങ്ങളും സ്വർണ വാൾ,​ സ്വർണ അരപ്പട്ട എന്നിവയും കൈമാറിയ സ്വത്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
ജയലളിതയ്‌ക്കെതിരായ 18 വർഷത്തോളം നീണ്ടുനിന്ന അനധികൃത സ്വത്ത് സമ്പാദന കേസ് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു. ജയലളിതയും അവരുടെ അടുത്ത കൂട്ടാളിയായ വി.കെ. ശശികല, ശശികലയുടെ ബന്ധുക്കളായ വി.എൻ. സുധാകരൻ, ജെ. ഇളവരശി എന്നിവരുൾപ്പെടെ മറ്റ് മൂന്ന് പ്രതികളെയും 2014 ൽ ബെംഗളൂരുവിലെ ഒരു പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. 2015 ൽ കർണാടക ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കിയെങ്കിലും 2017 ൽ സുപ്രീം കോടതി ഉത്തരവ് റദ്ദാക്കി.

ജനുവരി 29 ന്, ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കളും തമിഴ്നാട് സർക്കാരിന് കൈമാറാൻ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു.സ്വത്തിൽ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ. ദീപയും ജെ. ദീപക്കും സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ജയലളിതയുടെ മരണശേഷം നടപടികൾ അവസാനിപ്പിച്ചു എന്നതുകൊണ്ട് അവർ കുറ്റവിമുക്തയായി എന്നല്ല അർത്ഥമാക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു.

Previous Post

‘കേരളം ഇഷ്ടപ്പെട്ടു, മലയാള സിനിമയിലേക്ക് വിളിച്ചാൽ വരും’ -കുംഭമേളയിലെ വൈറൽ താരം മൊണാലിസ

Next Post

സോഷ്യൽ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതി മഞ്ചാടി കൂട്ടം എന്ന പേരിൽ സ്കൂൾ കുട്ടികൾക്ക് പഠന ക്ലാസ് ആരംഭിച്ചു

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON