സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനും, അവശതയനുഭവിയ്ക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനും വേണ്ടി കവിയും, സാഹിത്യകാരനുമായിരുന്ന എ. അയ്യപ്പൻറെ പേരിൽ കേരളത്തിലെ പതിനാല് ജില്ലകളിലുമുള്ള അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് എ അയ്യപ്പൻ സാംസ്കാരികവേദി & ചാരിറ്റബിൾ സൊസൈറ്റി എന്നപേരിൽ ഒരു സംഘടന രൂപീകരിച്ചു.
ശ്രീ. ബ്രിജിലാൽ ചവറയെ പ്രസിഡന്റായും, ശ്രീ. ബൈജുസുന്ദർ സെക്രട്ടറിയായും, ശ്രീമതി. പ്രതിഭ പുരുഷുവിനെ ഖജാൻജിയായും തെരഞ്ഞെടുത്തു. ശ്രീ. സന്തോഷ് തോപ്പിൽ വൈസ് പ്രസിഡന്റും, ശ്രീ. സച്ചിൻ പെരുമ്പാടാൻ ജോയിന്റ് സെക്രട്ടറിയുമായ സംഘടനയ്ക്ക് 17 അംഗഭരണസമിതിയെയും തെരഞ്ഞെടുത്തു.