ശക്തമായ മഴപെയ്ത് ഉരുൾപൊട്ടി പേര്യ ചുരത്തിൽ റോഡ് തകർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ വീണ്ടും മഴ ശക്തി പ്രാപിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമയും കണ്ണൂർ ജില്ലാ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകളും, ചെറുവാഹനങ്ങളും പാൽചുരം വഴിയും ചരക്കുവാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും കുറ്റ്യാടി – താമരശ്ശേരി ചുരം വഴിയും പോകേണ്ടതാണെന്ന് ജില്ലാ
പോലീസ് മേധാവി അറിയിച്ചു.






