പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പേര്യയിലും ആവേശത്തിരയിളക്കം. പുറമേ ശാന്തമാണെങ്കിലും ലോകകപ്പിൽ ഇഷ്ട ടീമിന്റെ പ്രചാരണങ്ങൾക്കായി വലിയ ഒരുക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്., പേര്യ ടൗണിൽ അർജൻറീന ആരാധകർ വലിയ ഫ്ളക്സ് ബാനർ ആണ് സ്ഥാപിച്ചിട്ടുള്ളത്, ഇഷ്ട ടീമുകൾക്കായി പണംമുടക്കി പ്രചാരണം നടത്താനും ആരാധക സംഘങ്ങൾ തയ്യാറാണ്. ജില്ലയുടെ പല ഭാഗത്തും ഫ്ലക്‌സുകളും കൊടികളും ഉയർന്നിട്ടുണ്ടെങ്കിലും യഥാർഥ പ്രചാരണം വരാൻ ഇരിക്കുന്നതേയുള്ളു.എന്നാണ് അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ പറയുന്നത് . ഇരു കൂട്ടരുടെയും ബാനറുകളും ബോർഡുകളും കട്ട്ഔട്ടുകളാലും അങ്ങാടികൾ നിറയുന്ന കാഴ്ചയാണ് കാണുന്നത്






