മാനന്തവാടി :- മാനന്തവാടി ക്ഷീരോൽപാദക സഹകരണസംഘം 60-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ കർഷക ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു. അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഘം വാർഷിക പൊതുയോഗം വിവിധ വിഭാഗം കർഷകരെ ആദരിച്ചു. വജ്രജൂബിലി വർഷത്തിൽ 60 കർഷകർക്ക് പലിശരഹിത വായ്പ,60 ലക്ഷം രൂപ പാലിന് അധിക വില, സംഘത്തിന് കീഴിലെ മുഴുവൻ പശുക്കളെയും ഇൻഷൂർ ചെയ്യൽ, സ്ത്രീകൾക്കും യുവാക്കൾക്കുമായി വിവിധ പശുവായ്പ പദ്ധതി എന്നിവയെല്ലാം നടപ്പാക്കി പ്രതിദിന പാൽസംഭരണം കാൽ ലക്ഷം ലിറ്ററായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. സംഘംവാർഷിക ജനറൽ ബോഡി യോഗത്തിൽ സണ്ണി ജോർജ് സ്വാഗതമാശംസിച്ചു. എം.എസ് മഞ്ജുഷ പ്രവർത്തനറിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ, ബഡ്ജറ്റ് എന്നിവ അവതരിപ്പിച്ചു. ജില്ലാ ക്ഷീരവികസനവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ. ഉഷാദേവി, അസി.ഡയറക്ടർ നൗഷി കെ.എം, ഗുണനിയന്ത്രണ ഓഫീസർ പി.എച്ച് സിനാജുദ്ദീൻ, മിൽമ സൂപ്പർവൈസർ ആദർശ് സൂരി എന്നിവർ കർഷകരെ ആദരിച്ച് ആശംസകളർപ്പിച്ചു സംസാരിച്ചു. സംഘം പ്രസിഡന്റ് പി.ടി ബിജു അദ്ധ്യക്ഷതവഹിച്ച പൊതുയോഗത്തിൽ സംഘംഡയറക്ടർ ബിജു അമ്പിത്തറ നന്ദിയർപ്പിച്ചു.
ആയിരത്തിലേറെ കർഷകരാണ് പങ്കെടുത്തത്.






